Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 13
    Breaking:
    • ട്രൂഷ്യൽ സ്റ്റേറ്റുകളുടെ പ്രോ കോൺസുൽ ജനറലായിരുന്ന മലയാളി അന്തരിച്ചു
    • മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 30ന് ഖത്തറിൽ
    • ഗാസ വെടിനിർത്തൽ കരാർ; പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്ന് ഖത്തർ പ്രധാനമന്ത്രി
    • നെതന്യാഹുവിനെ പ്രശംസിക്കാന്‍ ശ്രമിച്ചു; വിറ്റ്‌കോഫിനെ കൂക്കിവിളിച്ച് ഇസ്രായിൽ ജനത
    • വാഹനങ്ങളിൽ ഇന്ധനം നിറക്കുന്നതിനു മുമ്പ് പണം ആവശ്യപ്പെടുന്നത് വിവാദമാകുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ പീഡിപ്പിക്കാൻ ശ്രമിച്ചു, കഴുത്തിൽ സ്പർശിച്ചു; രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി ബംഗാളി നടി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/08/2024 Latest Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി- സംവിധായകനും നടനും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്ര. പാലേരി മാണിക്യത്തിൽ അഭിനയിക്കാൻ എത്തിയപ്പോഴാണ് മോശം അനുഭവം നേരിട്ടതെന്ന് ശ്രീലേഖ മിത്ര ആരോപിച്ചു. 2009-10 വർഷങ്ങളിലാണ് മോശം അനുഭവം നേരിട്ടത്. ഹോട്ടലിൽ വൈകിട്ട് സിനിമയുമായി ബന്ധപ്പെട്ട അണിയറ പ്രവർത്തകരുടെ ഒത്തുചേരലുണ്ടായിരുന്നു. അതിന് ശേഷം മുറിയിൽ വന്ന രഞ്ജിത്ത് മോശമായി പെരുമാറുകയായിരുന്നു. തന്റെ മുടിയിലും കഴുത്തിലും തൊട്ടുവെന്നും നടി ആരോപിച്ചു. പതിമൂന്നു വർഷം മുമ്പ് നടന്ന സംഭവം ഹേമ റിപ്പോർട്ടിന്റെ പശ്ചാതലത്തിലാണ് നടി ആരോപണമായി ഉന്നയിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സംഭവം നടന്ന അന്നു രാത്രി ഏറെ ഭയത്തോടെയാണ് ഹോട്ടൽ മുറിയിൽ കഴിഞ്ഞതെന്നും പിന്നീട് തിരിച്ചുപോകാനുള്ള പണം പോലും ലഭിച്ചില്ലെന്നും നടി വ്യക്തമാക്കി. കൊച്ചിയിൽനിന്നുള്ള ക്ഷണം അനുസരിച്ചാണ് താൻ കേരളത്തിലെത്തിയത്. മമ്മൂട്ടിയോടൊപ്പം ഒരു മലയാള സിനിമയില്‍ അഭിനയിക്കാനായിരുന്നു വിളിച്ചത്. ആ സമയത്ത് ഞാന്‍ ചില വ്യക്തിപരമായ പ്രശ്‌നങ്ങളിലൂടെ കടന്നു പോവുകയായിരുന്നു. അതില്‍ നിന്നും പുറത്ത് കടക്കുക എന്നതും, മമ്മൂട്ടിയോടൊപ്പം അഭിനയിക്കുക എന്നത് വലിയ കാര്യമായതിനാലും ഞാന്‍ തയ്യാറായി.

    കൊച്ചിയിലെത്തിയ ഉടൻ രാവിലെ തന്നെ സംവിധായകനെ കണ്ടു. രാവിലെ ഫോട്ടോ ഷൂട്ടുണ്ടായിരുന്നു. വസ്ത്രത്തെക്കുറിച്ചും പ്രതിഫലത്തെക്കുറിച്ചും ഡേറ്റിനെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകളും നടന്നിരുന്നു. ഇവിടെ നിന്നും കൊച്ചിയിലേക്കുള്ള ടിക്കറ്റും നല്ല താമസസൗകര്യവും ഒരുക്കിയിരുന്നു അവര്‍. വൈകുന്നേരം എന്നെ വീണ്ടും വിളിച്ചു. നിര്‍മ്മാതാവ് ഉള്‍പ്പടെയുള്ളവര്‍ വരുന്നതിനാല്‍ പരസ്പരം പരിചയപ്പെടാനാണ് വിളിച്ചത് എന്നാണ് പറഞ്ഞത്. ആ സമയത്ത് സംവിധായകന്‍ ഫോണിലൂടെ ഛായാഗ്രാഹകനുമായി സംസാരിക്കുകയായിരുന്നു. അദ്ദേഹത്തിനൊപ്പം ഞാന്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ആളാണെന്ന് സംവിധായകന്‍ പറഞ്ഞു. ഞാന്‍ അകത്തേക്ക് ചെന്നു. ബാല്‍ക്കണിയിലായിരുന്നു ഞങ്ങള്‍. ആദ്യം അദ്ദേഹം എന്റെ വളകളിലൂടെ കയ്യോടിച്ചു.

    ചിലപ്പോള്‍ വളകള്‍ കണ്ട കൗതുകം കൊണ്ടാകാം എന്നാണ് ഞാന്‍ കരുതിയത്. ഇത് എവിടെ വരെ എത്തും എന്നറിയാനായി ഞാൻ ഒന്നും പറയാതെ നിന്നു. ഞാൻ അയാൾക്ക് സംശയത്തിന്റെ ആനുകൂല്യം നൽകുകയായിരുന്നു. ഞാന്‍ പ്രതിഷേധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ അയാള്‍ എന്റെ മുടിയില്‍ തലോടാന്‍ തുടങ്ങി. സ്പര്‍ശനം എന്റെ കഴുത്തിലേക്ക് നീണ്ടു. ഞാന്‍ പെട്ടെന്ന് ആ മുറിയില്‍ നിന്നിറങ്ങി. തുടക്കത്തില്‍ എന്നെ സിനിമയിലേക്ക് ക്ഷണിച്ചു കൊണ്ട് വിളിച്ച സഹസംവിധായകനെ വിളിച്ച് ഞാന്‍ ഈ സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞു. ടാക്‌സി വിളിച്ചാണ് ഹോട്ടലിലേക്ക് പോയത്.

    ആ രാത്രി ഞാന്‍ ഒരിക്കലും മറക്കില്ല. അപരിചിതരായവര്‍ക്കിടയില്‍ ഞാന്‍ നേരിട്ട അനുഭവം എന്നെ ഭയപ്പെടുത്തി. എന്റെ ഹോട്ടല്‍ റൂമിന്റെ മാസ്റ്റര്‍ കീ ആരുടെയെങ്കിലും കയ്യിലുണ്ടോ എന്നും, ആരെങ്കിലും രാത്രി വന്ന് വാതിലില്‍ മുട്ടുമോ എന്നും ഞാന്‍ ഭയന്നു. ആ രാത്രി ഞാന്‍ ഉറങ്ങിയിട്ടില്ല. പിറ്റേന്ന് എന്നെ ആ സിനിമയിലേക്ക് വിളിച്ചയാളെ വിളിച്ച് ഞാന്‍ നടന്നതെല്ലാം പറഞ്ഞു. എനിക്ക് റിട്ടേണ്‍ ടിക്കറ്റ് വേണമെന്ന് പറഞ്ഞു. അവര്‍ പണമൊന്നും തന്നില്ല. സ്വന്തം ചെലവിലാണ് ഞാന്‍ തിരിച്ചു വന്നതെന്നും നടി ആരോപിച്ചു.
    അതേസമയം, ആരോപണം രഞ്ജിത്ത് നിഷേധിച്ചു. ശ്രീലേഖ മിത്രയെ ഓഡിഷന് വിളിച്ചിരുന്നുവെന്ന് പറ്റിയ അവസരം ഇല്ലാത്തതിനാൽ പരിഗണിച്ചില്ലെന്നും രഞ്ജിത്ത് അറിയിച്ചു. നടിയുടെ ആരോപണം ശരിയാണെന്ന് ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫ് പറഞ്ഞു. അന്നു തന്നെ ഇക്കാര്യം നടി പങ്കുവെച്ചതായും അദ്ദേഹം പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ranjith Shreeleka Mitra
    Latest News
    ട്രൂഷ്യൽ സ്റ്റേറ്റുകളുടെ പ്രോ കോൺസുൽ ജനറലായിരുന്ന മലയാളി അന്തരിച്ചു
    13/10/2025
    മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 30ന് ഖത്തറിൽ
    13/10/2025
    ഗാസ വെടിനിർത്തൽ കരാർ; പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്ന് ഖത്തർ പ്രധാനമന്ത്രി
    13/10/2025
    നെതന്യാഹുവിനെ പ്രശംസിക്കാന്‍ ശ്രമിച്ചു; വിറ്റ്‌കോഫിനെ കൂക്കിവിളിച്ച് ഇസ്രായിൽ ജനത
    13/10/2025
    വാഹനങ്ങളിൽ ഇന്ധനം നിറക്കുന്നതിനു മുമ്പ് പണം ആവശ്യപ്പെടുന്നത് വിവാദമാകുന്നു
    13/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version