കോട്ടയം / ലണ്ടൻ: ഭാര്യ കുഴഞ്ഞുവീണ് മരിച്ചതിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കി. കോട്ടയം പനച്ചിക്കാട് സ്വദേശി അനിൽ ചെറിയാനാണ് ജീവനൊടുക്കിയത്.
അനിലിന്റെ ഭാര്യ സോണിയ കഴിഞ്ഞ ദിവസം യു.കെയിൽ മരിച്ചിരുന്നു. ഇവരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിനിടെയാണ് അനിലിനെ വീടിനു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ മരണത്തിൽ അനിൽ ഏറെ ദുഃഖിതനായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. വിദ്യാർത്ഥികളായ ലിയ, ലൂയിസ് എന്നിവർ മക്കളാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group