കൊച്ചി: കേരള, കർണാടക ഹൈക്കോടതികളിൽ ജഡ്ജിയായിരുന്ന ജസ്റ്റിസ് വി.പി മോഹൻകുമാർ അന്തരിച്ചു. കൊച്ചി പനമ്പള്ളി നഗറിലെ വീട്ടിൽ വിശ്രമ ജീവിതത്തിലായിരുന്നു. സംസ്കാരം നാളെ (തിങ്കൾ) വൈകിട്ട് മൂന്നിന് രവിപുരം ശ്മശാനത്തിൽ നടക്കും.
കേരള ഹൈക്കോടതിയിൽ ആക്ടിങ് ചീഫ് ജസ്റ്റിസായിരിക്കെ 2002-ലാണ് സർവീസിൽനിന്ന് വിരമിച്ചത്. പ്രമാദമായ കല്ലുവാതുക്കൽ വിഷമദ്യ ദുരന്തത്തിൽ അന്വേഷണ കമ്മിഷനായിരുന്നു. ദീർഘകാലം കർണാടക ഹൈക്കോടതിയിൽ ജഡ്ജിയായിരുന്ന ശേഷമാണ് കേരള ഹൈക്കോടതിയിൽ എത്തിയത്. അഭിഭാഷകനായ ജയേഷ് മോഹൻകുമാർ (കേരള ഹൈക്കോടതി) മകനാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group