തിരുവനന്തപുരം- സി.പി.എം നേതാവും മുൻ എം.എൽ.എയുമായ പി.കെ ശശിക്കെതിരെ നടപടിയെടുക്കാൻ പാർട്ടി തീരുമാനം. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽനിന്നും ശശിയെ നീക്കും. സാമ്പത്തിക ക്രമക്കേടും തിരിമറിയും സംബന്ധിച്ചുള്ള പരാതിയിലാണ് നടപടി.
സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഷൊർണൂർ അസംബ്ലി മണ്ഡലത്തിൽനിന്നുള്ള മുൻ എം.എൽ.എ കൂടിയായ ശശി കെ.ടി.ഡി.സിയുടെ ചെയർമാൻ പദവിയും വഹിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group