ജിദ്ദ – പ്രത്യേകം നിശ്ചയിക്കുന്ന സ്ഥാപനത്തില്‍ നിന്നോ കമ്പനിയില്‍ നിന്നോ കച്ചവടക്കാരനില്‍ നിന്നോ സ്‌കൂള്‍ യൂനിഫോം വാങ്ങാന്‍ വിദ്യാര്‍ഥികളെ സ്‌കൂളുകള്‍ നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ കോംപറ്റീഷന്‍ പറഞ്ഞു. പ്രാദേശിക വിപണിയിലെ ഏതു ചില്ലറ വ്യാപാരിയില്‍ നിന്നും ആവശ്യമായ മാനദണ്ഡങ്ങള്‍ക്കനുസരിച്ച യൂനിഫോം വിദ്യാര്‍ഥികള്‍ക്ക് വാങ്ങാവുന്നതാണ്. പ്രത്യേക കടയില്‍ നിന്ന് യൂനിഫോം വാങ്ങാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കാന്‍ സ്‌കൂളുകള്‍ക്ക് അവകാശമില്ലെന്ന് അതോറിറ്റി പറഞ്ഞു.
സൗദിയില്‍ വേനലവധിക്കു ശേഷം അടുത്ത ഞായറാഴ്ച വിദ്യാലയങ്ങള്‍ തുറക്കും. അധ്യാപകര്‍ക്ക് കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഡ്യൂട്ടി ആരംഭിച്ചിട്ടുണ്ട്. ഓഫീസ് ജീവനക്കാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും അതിനും മുമ്പത്തെ ഞായറാഴ്ച മുതല്‍ ഡ്യൂട്ടി ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group