Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 14
    Breaking:
    • അമോണിയ വാതക ചോര്‍ച്ച: 11 പേര്‍ക്ക് ശ്വാസതടസം; അഖബ തുറമുഖം ഒഴിപ്പിച്ചു
    • വ്യാജ സര്‍ട്ടിഫിക്കറ്റ് കേസുകളില്‍ കുറ്റക്കാര്‍ക്ക് മൂന്നു വര്‍ഷം വരെ തടവ്
    • ഓട്ടമത്സരത്തിനിടെ ഓസ്ട്രേലിയൻ വനിതാ താരത്തിന്റെ മലവിസർജനം, ട്രാക്കിൽ ആകെ പരന്നിട്ടും മത്സരം നിർത്തിയില്ല, വിമർശനം രൂക്ഷം
    • എല്ലാ മതങ്ങളോടും ഇഷ്ടം, കുറച്ചു കൂടുതൽ ഇഷ്ടം ഇസ്ലാം മതത്തോട്-ജി. സുകുമാരൻ നായർ
    • യു.എ.ഇയില്‍ പരിശീലനത്തിനിടെ രണ്ടു സൈനികര്‍ക്ക് വീരമൃത്യു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    വീണ്ടും ഞെട്ടിച്ച് ഹിൻഡൻബർഗ്, സെബി ചെയർമാനും ഭർത്താവിനും അദാനിക്ക് പണമെത്തിയ ഷെൽ കമ്പനികളിൽ വൻ നിക്ഷേപം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/08/2024 Latest India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദൽഹി: സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ചെയർപേഴ്‌സണും ഭർത്താവിനും എതിരെ അതീവഗുരുതര ആരോപണവുമായി ഹിൻഡൻബർഗ്. അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ ഷെൽ കമ്പനികളിൽ സെബി ചെയർപേഴ്‌സൺ മാധവി ബുച്ചിനും ഭർത്താവിനും നിക്ഷേപം ഉണ്ടായിരുന്നുവെന്ന ആരോപണാണ് ഹിൻഡൻബർഗ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയെ പിടിച്ചുലക്കുന്ന വെളിപ്പെടുത്തൽ ഉടൻ പുറത്തുവരുമെന്ന് നേരത്തെ ഹിൻഡൻബർഗ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വെളിപ്പെടുത്തൽ.

    ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി ഓഹരി വിപണിയിൽ കൃത്രിമം കാണിക്കാൻ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന ബർമുഡയിലെയും മൗറീഷ്യസിലെയും ഷെൽ കമ്പനികളിൽ മാധബി ബുച്ചിനും ഭർത്താവിനും വെളിപ്പെടുത്താത്ത നിക്ഷേപം ഉണ്ടെന്ന് ഹിൻഡൻബർഗ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2017ൽ സെബിയുടെ മുഴുവൻ സമയ അംഗമായി മാധബി ബുച്ചിനെ നിയമിക്കുന്നതിനും, 2022 മാർച്ചിൽ സെബി ചെയർപേഴ്‌സണായി ചുമതല നൽകുന്നതിനും മുൻപുള്ള നിക്ഷേപങ്ങളാണിത്. 2015 മുതലാണ് ഇവർ ഇവിടെ നിക്ഷേപം നടത്തിയത്.

    മാധവി ബുച്ചിനെ സെബിയിൽ നിയമിക്കുന്നതിന് ആഴ്‌ചകൾക്ക് മുമ്പ്, അവരുടെ പുതിയ നിയമന ചുമതലയുമായി ബന്ധപ്പെട്ട സൂക്ഷ്‌മപരിശോധന ഒഴിവാക്കാൻ അവരുടെ നിക്ഷേപം തന്റെ നിയന്ത്രണത്തിലേക്ക് മാറ്റാൻ ഭർത്താവ് അഭ്യർത്ഥിച്ചുവെന്നും ഹിൻഡൻബർഗ് റിപ്പോർട്ട് ആരോപിക്കുന്നു. നേരത്തെ അദാനി ഗ്രൂപിനെതിരെ ഉയർന്ന ഓഹരി കൃത്രിമ ആരോപണങ്ങളിൽ കാര്യമായ നടപടി സ്വീകരിക്കാത്തതും സെബി ചെയർപഴ്‌സന്റെ നിക്ഷേപവും തമ്മിൽ ബന്ധമുണ്ടായേക്കാം എന്നും ഹിൻഡൻബർഗ് സംശയം ഉന്നയിക്കുന്നു.

    2023 ജനുവരിയിലാണ് അദാനി ഗ്രൂപിനെതിരെ വെളിപ്പെടുത്തലുമായി ഹിൻഡൻബർഗ് രംഗത്ത് വന്നത്. അന്നത്തേതിലും ഗൗരവമേറിയ ആരോപണമാണ് ഹിൻഡൻബർഗ് പുതുതായി ഉന്നയിച്ചിരിക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Adani SEBI
    Latest News
    അമോണിയ വാതക ചോര്‍ച്ച: 11 പേര്‍ക്ക് ശ്വാസതടസം; അഖബ തുറമുഖം ഒഴിപ്പിച്ചു
    14/09/2026
    വ്യാജ സര്‍ട്ടിഫിക്കറ്റ് കേസുകളില്‍ കുറ്റക്കാര്‍ക്ക് മൂന്നു വര്‍ഷം വരെ തടവ്
    14/09/2026
    ഓട്ടമത്സരത്തിനിടെ ഓസ്ട്രേലിയൻ വനിതാ താരത്തിന്റെ മലവിസർജനം, ട്രാക്കിൽ ആകെ പരന്നിട്ടും മത്സരം നിർത്തിയില്ല, വിമർശനം രൂക്ഷം
    14/09/2026
    എല്ലാ മതങ്ങളോടും ഇഷ്ടം, കുറച്ചു കൂടുതൽ ഇഷ്ടം ഇസ്ലാം മതത്തോട്-ജി. സുകുമാരൻ നായർ
    14/09/2026
    യു.എ.ഇയില്‍ പരിശീലനത്തിനിടെ രണ്ടു സൈനികര്‍ക്ക് വീരമൃത്യു
    14/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version