ജിദ്ദ- ഒതായി ചാത്തല്ലൂർ ഗ്ലോബൽ പ്രവാസി അസോസിയേഷൻ കമ്മറ്റിക്ക് പുതിയ ഭാരവാഹികളായി. ടി പി അഹ്മദ് കുട്ടിയാണ് മുഖ്യ രക്ഷാധികാരി. സി സാജിദ് (പ്രസിഡന്റ്) കെ പി സുനീർ (ജനറൽ സെക്രട്ടറി), ഹബീബ് കാഞ്ഞിരാല (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. സുൽഫീക്കർ ഒതായി, എം.കെ മനോജ്, പി.കെ യാഖൂബ്, പി സി അബ്ദുൽ ഗഫൂർ, ടി കെ റിയാസ് എന്നിവരെ വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുത്തു.
പി പി ഹസ്ക്കർ, വി.ടി അഷ്റഫ്, കെ സി ഫൈസൽ ബാബു, കെ സി മുജീബ്, പി വി ശരീഫ്, അമീൻ ചെമ്മല എന്നിവർ സെക്രട്ടറിമാരുമാണ്. പി വി അഷ്റഫ്, പി ഗഫൂർ, പി വി സാദിഖ് എന്നിവർ രക്ഷാധികാരികളുമാണ്. കമ്മറ്റിയുടെ സുഗമമായ പ്രവർത്തനത്തിന് വിവിധ സബ് കമ്മറ്റികൾ രൂപീകരിച്ചു. ഓൺലൈനിൽ നടന്ന വോട്ടെടുപ്പിലൂടെയാണ് കമ്മറ്റിയെ തെരഞ്ഞെടുത്തത്.
എം കെ ജംഷീദ്, പി വി അഷ്റഫ്, ഇ നൗവിന് ജിഹാൻ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 15 പേരെ ഏറ്റവും വോട്ട് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തു, വിവിധ രാജ്യങ്ങളിൽ നിന്നായി ആറു പേരെയും, നാട്ടിൽ നിന്ന് 7 പേരയും എക്സിക്യൂട്ടീവിലേക്ക് നാമനിർദ്ദേശം ചെയ്തു.