ജിദ്ദ – ഒരു കുടുംബത്തിലെ എട്ടു പേര് വാഹനാപകടത്തില്‍ മരിച്ചെന്ന നിലക്ക് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. വിവരങ്ങള്‍ ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് തേടണമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് എല്ലാവരോടും ആവശ്യപ്പെട്ടു.
ഒരു കുടുംബത്തിലെ എട്ടു പേര് വാഹനാപകടത്തില്‍ മരണപ്പെട്ടെന്നും ഇതറിഞ്ഞ ആഘാതത്തില്‍ കുടുംബത്തിലെ യൂനിവേഴ്സിറ്റി വിദ്യാര്‍ഥി സര്‍വകാലാശാലാ കോംപൗണ്ടില്‍ ഹൃദയാഘാതമുണ്ടായി മരണപ്പെട്ടെന്നുമാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group