ബംഗുളൂരു: ഷിരൂരിൽ മണ്ണിനടിയിൽ കുടുങ്ങിയ അർജുനെ കണ്ടെത്താൻ സൈന്യത്തെ വിളിച്ച് കർണാടക സർക്കാർ. കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി സംസാരിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
അർജുന്റെ സഹോദരി കെ.സി. വേണുഗോപാലിനോട് അഭ്യർഥിച്ചതിനെ തുടർന്നാണ് അദ്ദേഹം ഡി.കെ. ശിവകുമാറിന്റെ സഹായം തേടിയത്. അപകടത്തെ സംബന്ധിച്ച കളക്ടറുടെ റിപ്പോർട്ട് ഡി.കെ. ശിവകുമാർ സൈന്യത്തന് കൈമാറി.
അതേസമയം, അർജുനായുള്ള ഇന്നത്തെ തിരച്ചിൽ താത്ക്കാലികമായി നിർത്തി. ഞായറാഴ്ച രാവിലെ 6.30ന് തിരച്ചിൽ പുനഃരാരംഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group