സന്‍ആ – മിന്നലേറ്റ് യെമനില്‍ നാലു കുട്ടികളും ഒരു സ്ത്രീയും അടക്കം ഏഴു പേര് കൂടി മരണപ്പെട്ടു. റീമ, അംറാന്‍, ലഹജ്, സന്‍ആ, ഇബ്ബ് ഗവര്‍ണറേറ്റുകളിലാണ് ഏഴു പേര് കഴിഞ്ഞ ദിവസം വൈകീട്ട് മിന്നലേറ്റ് മരിച്ചത്. ഇതോടെ മിന്നലേറ്റ് യെമനില്‍ ഈയാഴ്ച മരണപ്പെടുന്നവരുടെ എണ്ണം 12 ആയും ഈ മാസാദ്യം മുതല്‍ മരണപ്പെടുന്നവരുടെ എണ്ണം 30 ആയും ഉയര്‍ന്നു.
കഴിഞ്ഞ മാര്‍ച്ചു മുതല്‍ മിന്നലേറ്റ് യെമനില്‍ സ്ത്രീകളും കുട്ടികളുമടക്കം ഡസന്‍ കണക്കിനാളുകള്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം യെമനില്‍ മിന്നലേറ്റ് 150 ലേറെ പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group