ദമാം – സൗദി ഭീകരന് കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകര സംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും സുരക്ഷാ വകുപ്പ് ആസ്ഥാനങ്ങള്‍ക്കു നേരെ നിറയൊഴിക്കുകയും സുരക്ഷാ സൈനികരുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിക്കുകയും ഇതേ കുറിച്ച് ഭീകരര്‍ക്ക് വിവരം നല്‍കുകയും ചെയ്ത മുഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ അലി അല്അബ്ദുല്ജബ്ബാറിന് ആണ് വധശിക്ഷ നടപ്പാക്കിയത്.
സുരക്ഷാ സൈനികരുടെ നീക്കങ്ങളെ കുറിച്ച് ഭീകരന് വിവരങ്ങള്‍ കൈമാറിയതിന്റെ ഫലമായി മൂന്നു സുരക്ഷാ സൈനികരെ ലക്ഷ്യമിട്ട് ആക്രമണങ്ങളുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group