ജിദ്ദ- ജൂലൈ 5 ബഷീർ ഓർമ ദിനത്തോടനുബന്ധിച്ച് കലാലയം സാംസ്കാരിക വേദി ജിദ്ദ നോർത്ത് മങ്കോസ്റ്റീൻ സെമിനാർ സംഘടിപ്പിച്ചു. ബഷീറിന്റെ രചനകൾ എല്ലാ കാലത്തോടും സംസാരിക്കുന്നവയാണെന്നും മാനവിക മൂല്യങ്ങൾ ഉൾക്കൊള്ളുന്നവയാണെന്നും ചർച്ച അഭിപ്രായപ്പെട്ടു. നജീബ് വെഞ്ഞാറമൂട് ഉദ്ഘാടനം നിർവഹിച്ചു. ബഷീറും ബഷീറിയൻ ഭാഷയും, ബഷീർ യാത്ര ലോകം, ബഷീർ നോവലുകൾ എന്നീ വിവിധ സെഷനുകളിൽ സലീം വേങ്ങര, ഷാഫി ബിൻ ശാദുലി, ഫസലുറഹ്മാൻ ഇർഫാനി എന്നിവർ സംസാരിച്ചു. ബഷീർ തൃപ്രയാർ, ബഷീർ നുറാനി, യാസർ അറഫാത് എ.ആർ നഗർ, റഷീദ് പന്തല്ലൂർ, മുഹ്സിൻ സഖാഫി, അഷ്‌റഫ് കൊടിയത്തൂർ എന്നിവർ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group