മക്ക – സ്വന്തം സഹോദരീ പുത്രിയെ കൊലപ്പെടുത്തിയ മയക്കുമരുന്ന് അടിമ അടക്കം കൊലക്കേസ് പ്രതികളായ രണ്ടു സൗദി പൗരന്മാര്‍ക്ക് മക്ക, അസീര്‍ പ്രവിശ്യകളില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സഹോദരീ പുത്രിയായ റവാ ബിന്‍ത് മുഹമ്മദ് ബിന്‍ ഹമൂദ് അല്‍ഹാരിസിയെ മയക്കുമരുന്ന് ലഹരിയില്‍ വെടിവെച്ചുകൊലപ്പെടുത്തിയ സൗദി പൗരന്‍ ഫൈസല്‍ ബിന്‍ മഹ്‌വസ് ബിന്‍ സായിദ് അല്‍ഹാരിസിക്ക് ആണ് മക്ക പ്രവിശ്യയില്‍ ശിക്ഷ നടപ്പാക്കിയത്.
സൗദി പൗരന്‍ സാലിം ബിന്‍ സല്‍മാന്‍ ബിന്‍ സാലിം അല്‍ശഹ്‌റാനിയെ തര്‍ക്കത്തെ തുടര്‍ന്ന് വെടിവെച്ചുകൊലപ്പെടുത്തിയ നായിഫ് ബിന്‍ താരിശ് ബിന്‍ അഹ്മദ് അല്‍മജാദിഅക്ക് അസീര്‍ പ്രവിശ്യയിലും വധശിക്ഷ നടപ്പാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







