കാസർകോട് :കാണാതായ പെൺകുട്ടിയെ മണിക്കൂറുകൾക്കകം കണ്ടെത്തി മേല്‍പറമ്പ് പൊലീസിന് നാട്ടുകാരുടെ സല്യൂട്ട്.18 വയസ്സുള്ള തന്റെ മകളെ കാണാനില്ലെന്ന പരാതിയുമായി ചൊവ്വാഴ്ച വൈകുന്നേരം ആറു മണിയോട് കൂടി മേല്പറമ്പ പോലീസ് സ്റ്റേഷനില്‍ വന്നതാണ് കാന്‍സര്‍ ബാധിതരായ ദമ്പതികൾ.
കേസ് രജിസ്റ്റര്‍ ചെയ്യാനായി മൊഴി എടുക്കുന്ന സമയത്ത് തന്നെ സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സി. പി. ഒ മിതേഷ് പെണ്‍കൂട്ടിയുടെ ഫോണ്‍ ലോക്കേഷന്‍ എടുക്കുകയും, സി. പി. ഒ പി. കെ പ്രജീഷ് ഈ വിവരം ഉടന്‍ തന്നെ വിവരം കാസര്‍കോട് റയില്‍വേ പോലീസിനു കൈമാറുകയും ചെയ്തു. റെയില്‍വേ പൊലീസ് സ്റ്റേഷനിൽ
ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എസ്. സി. പി. ഒ സുനീഷ് സ്റ്റേഷനും പരിസരവും അരിച്ച് പെറുക്കി. ഈ സമയം കാമുകനുമൊത്ത് തിരുവനന്തപുരം പോകുവാന്‍ നില്‍ക്കുകയായിരുന്ന പെണ് കുട്ടിയെ കണ്ടെത്തി. മേല്പറമ്പ സബ് ഇന്‍സ്പെക്ടര്‍ വേലായുധന് ഉടനെ സ്ഥലത്തെത്തി അരമണിക്കൂറിനകം പെണ് കുട്ടിയെ മാതാപിതാക്കളെ ഏല്‍പ്പിക്കുകയും ചെയ്തു. അത്യധികം ദുരിതം പേറുന്ന നിര്‍ദ്ധനരായ ദമ്പതികളുടെ പരാതി കേട്ടു മണിക്കൂറിനകം കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തിയ മേല്പറമ്പ പ
പൊലീസിന്റെ നടപടിയെ ജനങ്ങള്‍ മുക്തകണ്ഠമായി പ്രശംസിക്കുകയായിരുന്നു.