ജിദ്ദ – കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും ന്യൂജേഴ്സിയില്‍ നിന്നുള്ള യു.എസ് സെനറ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി അംഗം കോറി ബുക്കറും ചര്‍ച്ച നടത്തി. സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ബന്ധങ്ങളും ഉഭയകക്ഷി സഹകരണവും പൊതുതാല്പര്യമുള്ള വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തു.
അമേരിക്കയിലെ സൗദി അംബാസഡര്‍ റീമ ബിന്ത് ബന്ദര്‍ രാജകുമാരി, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അല്‍ഈബാന്‍, സൗദിയിലെ അമേരിക്കന്‍ അംബാസഡര്‍ മൈക്കിള്‍ റാറ്റ്നി എന്നിവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group