പത്തനംതിട്ട: തിരുവല്ല നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട സംഭവത്തിൽ എട്ട് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്. മൂന്നു ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കാണ് നോട്ടീസ് നൽകിയത്.
കഴിഞ്ഞ ദിവസമാണ് നഗരസഭ ഉദ്യോഗസ്ഥർ റീൽസ് ചിത്രീകരിച്ചത്. ജോലി സമയത്താണ് ഇവർ ഇത്തരത്തിൽ വീഡിയോ ചിത്രീകരിച്ചത്. തുടർന്നാണ് നടപടി സ്വീകരിച്ചത്. അതേസമയം അവധി ദിവസം ഓഫീസിലെത്തി ജോലി ചെയ്യുന്നതിനിടെ വിരസത മാറ്റാനാണ് വീഡിയോ ചിത്രീകരിച്ചതെന്നും ചിലർ വാദിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group