ജിദ്ദ- കഴിഞ്ഞ ദിവസം ജിദ്ദയിൽ നിര്യാതനായ കോഴിക്കോട് പൂനൂർ തുമ്പോണ സ്വദേശി കുറ്റിക്കാട്ടിൽ സാജിദ് ഷായെ അവസാനമായി ഒരു നോക്കുകാണാൻ പ്രിയതമ ശുഹാദയും മകനും ജിദ്ദയിലെത്തി. സാജിദിന് ജിദ്ദയിലെ റുവൈസ് ഖബർസ്ഥാനിൽ അന്ത്യവിശ്രമം ഒരുക്കി. വൻ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിലായിരുന്നു സാജിദിന്റെ അന്ത്യയാത്ര. സാജിദിന്റെ മകൻ റിസീനാണ് ഉമ്മക്കൊപ്പം ജിദ്ദയിലെത്തിയത്. ഇരട്ടക്കുട്ടികളായ ഹസക്കും ഹിനക്കും ജിദ്ദയിലേക്ക് വരാനായിരുന്നില്ല.
ജിദ്ദ ബസതിനിലെ സുപ്പെർമാർക്കറ്റിൽ കാഷ്യർ ആയി ജോലി ചെയ്തു വരികയായിരുന്ന സാജിദ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞു കിടന്നുറങ്ങിയതായിരുന്നു. ഒപ്പമുള്ളവർ വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു വന്നപ്പോഴാണ് സാജിദ് മരിച്ചു കിടക്കുന്നത് കണ്ടത്. ഹൃദയാഘാതമാണ് മരണകാരണം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group