കണ്ണൂർ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ 98 ആം സ്ഥാപക ദിനം വിപുലമായ പരിപാടികളോടെ അലവിൽ ജമാലിയ മദ്രസയിൽ ആചരിച്ചു.
അലവിൽ മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എസ് എൽ പി മുഹമ്മദ് കുഞ്ഞി പതാക ഉയർത്തി.
പ്രാർത്ഥനക്ക് ഖത്തീബ് ഹാഫിള് മഹറൂഫ് ഫൈസി നേതൃത്വം നൽകി. സ്ഥാപക ദിന സംഗമത്തിൽ എസ് എൽ പി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷനായി.
മഹൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി കെ അമീറലി ഉദ്ഘാടനം ചെയ്തു. ജാഫർ സഖാഫി, അബ്ദുറഹ്മാൻ മൗലവി, അബ്ദുൽ ജലീൽ മൗലവി, അബ്ദുൽ അസീസ് മൗലവി, മദ്രസ മാനേജർ പി കെ ഇക്ബാൽ, എം മുസ്തഫ മാസ്റ്റർ പ്രസംഗിച്ചു. മഹറൂഫ് ഫൈസി സ്വാഗതവും,ശഹസാദ് നന്ദിയും പറഞ്ഞു. മഹല്ല് ജോയിന്റ് സെക്രട്ടറി വി പി സദക്കത്തുള്ള, എം കെ ഇസ്മായിൽ, ഇസ്മായിൽ മൗലവി, വി പി ജാഫർ പങ്കെടുത്തു. മധുര വിതരണവും ഉണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group