മക്ക: കാരന്തൂർ മർകസ് ഗ്രൂപ്പ് വഴി ഹജിനെത്തിയ എടപ്പാൾ പൊട്ടങ്കുളം സ്വദേശിനി റാബിഅ ഹജ്ജുമ്മയുടെ ജനാസ മക്കയിൽ മറവ് ചെയ്തു. വിശുദ്ധ ഹറമിൽ മഗ്രിബ് നമസ്കാരത്തിന് ശേഷം മയ്യിത്ത് നമസ്കാരം നടന്നു. ഹജ് കഴിഞ്ഞു നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിൽ മക്കയിലെ താമസ സ്ഥലത്തു വെച്ചു ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുകയായിരുന്നു. ഭർത്താവ് അബ്ദുള്ള കുട്ടി ഹാജിയും ഹജിന് കൂടെയുണ്ടായിരുന്നു.
ജനാസയെ ഗ്രൂപ്പ് ലീഡർമാരായ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി മുഹമ്മദലി സഖാഫി വള്ളിയാട് തുടങ്ങിയവർ അനുഗമിച്ചു. മക്കൾ : ഇസ്മാഈൽ, ആഇഷാബി, ശറഫുദ്ധീൻ, റസിയ, ഹനാൻ, ഖദീജ
മരുമക്കൾ : തസ്ലീമ, അബ്ദു നാസർ, മുഫീദ, മുഹമ്മദ് ഷഫീഖ്, മുഫസ്സിൽ.
നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ഐ.സി.എഫ്-ആർ.എസ്.സി ഹജ് വളണ്ടിയർ കോർ ഭാരവാഹികളായ ജമാൽ കക്കാട്, റഷീദ് അസ്ഹരി,ഷാഫി ബാഖവി,ഹനീഫ് അമാനി, സുഹൈർ കോതമംഗലം, കബീർ പറമ്പിൽ പീടിക, ഫിറോസ് സഅദി, അലി പുളിയക്കോട് തുടങ്ങിയവർ നേതൃത്വം നൽകി..