മനാമ: ബഹ്റൈന്‍ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റിയുടെ 2024-25 കാലയളവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 12 അംഗ പുതിയ ഭരണസമിതി അംഗങ്ങള്‍ എസ് എന്‍ സി എസ് സില്‍വര്‍ ജൂബിലി ഹാളില്‍ നടന്ന ചടങ്ങില്‍ ശ്രീനാരായണ ഗുരുദേവന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരം ഏറ്റെടുത്തു. ഷാജു പൊയ്യാറ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
കൃഷ്ണകുമാര്‍. ഡി (ചെയര്മാന്), പ്രകാശ് കെ പി (വൈസ് ചെയര്മാന്)
ശ്രീകാന്ത് എം എസ് (ജനറല്‍ സെക്രട്ടറി), ഷൈന്‍ ചെല്ലപ്പന് (അസിസ്റ്റന്റ് സെക്രട്ടറി), കൃഷ്ണകുമാര്‍. വി കെ (ട്രഷറര്‍), അജികുമാര്‍ കെ (അസിസ്റ്റന്റ് ട്രഷറര്‍), ഷിബു രാഘവന് (മെമ്പര്‍ഷിപ്പ് സെക്രട്ടറി), ബിജു. പി ചന്ദ്രന് (എഡ്യൂക്കേഷന്‍ സെക്രട്ടറി), വി ഓമനക്കുട്ടന് (വെല്‍നെസ്സ് സെക്രട്ടറി)
അമ്പിളി ശ്രീധരന് (കള്‍ച്ചറല്‍ സെക്രട്ടറി), സനീഷ്കുമാര് (കമ്മ്യൂണിറ്റി സ്പോക്മാന്‍), സനേഷ് ഈ എസ് (ഇന്റെര്‍നല്‍ ആഡിറ്റര്‍) എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ചടങ്ങില്‍ മുന്‍ ചെയര്മാന് സുനീഷ് സുശീലന് ഉള്‍പ്പെടെ നിരവധി പേര് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പുതിയ ഭരണസമിതി മുന്നോട്ടു വെക്കുന്ന നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്ന څവിഷന്‍ 2050چ എന്ന കര്‍മ്മപരിപാടിക്ക് എല്ലാവിധമായ പിന്തുണയും നല്കുമെന്നു ആശംസകള്‍ അറിയിച്ചു സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. .