മനാമ: ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം 25 മത് രക്ത ദാന ക്യാമ്പ് ‘സിംപോണിയ-24’ എന്ന പേരില്‍ നടത്തി. നൂറ്റി ഇരുപതോളം ആളുകള്‍ പങ്കെടുത്ത ക്യാമ്പ്, പ്രസ്ഥാനം പ്രസിഡണ്ട് റവ. ഫാദര്‍ സുനില്‍ കുര്യന് ബേബി ഉദ്ഘാടനം ചെയ്തു.
ലോക രക്തദാന ദിനമായ ജൂണ്‍ 14 വെള്ളിയാഴ്ച്ച രാവിലെ 7 മണി മുതല്‍ സല്‍മാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത് എന്നു കോഓര്‍ഡിനേറ്റര്‍ ജോ എം. വര്‍ഗ്ഗീസ്, പ്രസ്ഥാനം ലേ-വൈസ് പ്രസിഡണ്ട് അന്നമ്മ തോമസ്, സെക്രട്ടറി മാക്സ് മാത്യൂസ്, ട്രഷറര്‍ ഷൈന്‍ സൂസന് സജി എന്നിവര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group