കോട്ടയം – കോട്ടയത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി കോരുത്തോട് കുഴിമാവ്, ആനക്കൽ ഭാഗത്ത് കുഴിയകത്ത് ബിജു (46) നെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെ കിടപ്പുമുറിയിൽ അവശ നിലയിൽ കണ്ടെത്തിയ ബിജുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ 10.30 ഓടെ പ്രഭാത ഭക്ഷണ ശേഷം മുറിയിൽ കയറി കതകടച്ചു കിടന്നതായിരുന്നു.
ഉച്ചയായിട്ടും എഴുന്നേൽക്കാതിരുന്നതിനെ തുടർന്നു കുടുംബാംഗങ്ങൾ മുറിക്കുള്ളിൽ കയറിയപ്പോഴാണ് തറയിൽ രക്തത്തിൽ കുളിച്ച നിലയിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്നു പറയപ്പെടുന്നു. ആത്മഹത്യകുറിപ്പും സമീപത്തു നിന്നും കിട്ടിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group