മിന – ഹജ് സുരക്ഷാ സേനയുടെ ഭാഗമായി സേവനമനുഷ്ഠിക്കുന്ന സ്പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ച് ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്. ദേശീയ സുരക്ഷാ ഏജന്‍സി മേധാവി അബ്ദുല്‍ അസീസ് അല്‍ഹുവൈരിനി, ജനറല്‍ ഇന്റലിജന്‍സ് മേധാവി ഖാലിദ് അല്‍ഹുമൈദാന്‍, ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ഡോ. നാസിര്‍ അല്‍ദാവൂദ്, ദേശീയ സുരക്ഷാ ഏജന്‍സി ഉപമേധാവി അബ്ദുല്ല അല്ഹുവൈസ്, ആഭ്യന്തര സഹമന്ത്രി ജനറല്‍ സഈദ് അല്‍ഖഹ്താനി, ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ഖാലിദ് അല്‍ബതാല്‍, സുരക്ഷാ കാര്യങ്ങള്‍ക്കുള്ള ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍മുഹന്ന, പൊതുസുരക്ഷാ വകുപ്പ് മേധാവി ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി, ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവി അഹ്മദ് അല്‍ഈസ എന്നിവര്‍ ആഭ്യന്തര മന്ത്രിയെ അനുഗമിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group