മിന – ഹജ് സേവനത്തിന് നിയോഗിക്കപ്പെട്ട ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന് മിനായില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. മിനായില്‍ ജംറ സെക്ടറില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് സെന്ററുകളുടെ സൂപ്പര്‍വൈസര്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍കരീം അല്‍ഹാരിസിയുടെ അപ്രതീക്ഷിത വിയോഗം ആരോഗ്യ മന്ത്രാലയ ജീവനക്കാരെയും സാമുഹികമാധ്യമ ഉപയോക്താക്കളെയും ദുഃഖത്തിലാഴ്ത്തി. ദീര്‍ഘകാലത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം പുണ്യസ്ഥലങ്ങളില്‍ അല്ലാഹുവിന്റെ അതിഥികളെ സേവിക്കുന്നതിനിടെ അബ്ദുല്ല ബിന്‍ അബ്ദുല്‍കരീം അല്‍ഹാരിസി മരണപ്പെട്ടതായി ആരോഗ്യ മന്ത്രി ഫഹദ് അല്‍ജലാജില്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group