കുവൈത്ത്: തീപിടിത്തത്തിൽ മരണമടഞ്ഞ മലയാളികളുടെ കുടുംബങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളും, നോർക്ക റൂട്ട്സും അടിയന്തര ധനസഹായം അടക്കമുള്ള കാര്യങ്ങൾ ഉറപ്പു നൽകണം.
മരണപ്പെട്ടവരുടെ ഭൗതികശരീരങ്ങൾ നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണം. ഈദ് അവധി പ്രമാണിച്ച് കുവൈത്ത് അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ നീണ്ട അവധിയിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
നിത്യവൃത്തിക്ക് വേണ്ടി ജോലി തേടിപ്പോയി അപകടത്തിൽപ്പെട്ട പ്രവാസി സുഹൃത്തുക്കളുടെ വിയോഗത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായി അനുശോചന സന്ദേശത്തിൽ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റിഅറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group