Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 22
    Breaking:
    • പഹൽഗാം ഭീകരാക്രമണം: ഭീകരര്‍ക്ക് സഹായം നല്‍കിയ രണ്ട് പേർ എൻഐഎ പിടിയിൽ
    • സൗദി പ്രവാസത്തിന് വിട, ആയിരംതെങ്ങിലെ ശോശാമ്മ ഇപ്പോൾ മണ്ണിൽനിന്ന് പൊന്ന് കൊയ്യുന്നു
    • ഇസ്രായില്‍-ഇറാന്‍ യുദ്ധം;വ്യാപിക്കരുതേയെന്ന പ്രാര്‍ത്ഥനയോടെ ഗള്‍ഫ് പ്രവാസികള്‍… നാട്ടിലെ ബന്ധുക്കളും
    • ഹൊർമുസ് ജലപാത ഇറാൻ അടക്കുന്നു; ആരെയൊക്കെ ബാധിക്കും?
    • അമേരിക്കയുടെ ഇറാൻ ആക്രമണം: ഗൾഫ് രാജ്യങ്ങളുടെ നിലപാട് ഇതാണ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Kerala

    ലോകകേരളം ഓൺലൈൻ പോർട്ടല്‍ ഉദ്ഘാടനവും കേരള കുടിയേറ്റ സർവേ പ്രകാശനവും ജൂണ്‍ 13 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/06/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലോകകേരളം ഓൺലൈൻ പോർട്ടലിന്റെ (www.lokakeralamonline.kerala.gov.in) ഉദ്ഘാടനവും, കേരള കുടിയേറ്റ സർവേയുടെ പ്രകാശനവും ജൂൺ 13 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ (സിംഫണി ഹാൾ) രാവിലെ 10.30 നാണ് ഉദ്ഘാടന ചടങ്ങ്. കേരള നിയമസഭ സ്പീക്കര്‍ എ. എൻ. ഷംസീർ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ കെ. രാജൻ, വി ശിവൻകുട്ടി, ജി ആർ അനിൽ, നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവരും സംബന്ധിക്കും. ചടങ്ങില്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു സ്വാഗതവും, നോര്‍ക്ക വകുപ്പ് സെക്രട്ടറിയും ലോക കേരള സഭ ഡയറക്ടറുമായ ഡോ. കെ വാസുകി നന്ദിയും പറയും.

    ലോകത്തെമ്പാടുമുളള പ്രവാസികേരളീയരുടെ ഡാറ്റാബേസ് രൂപീകരണത്തിനും നയരൂപീകരണത്തിന് സഹായകരമാകുന്ന തരത്തില്‍ സമഗ്രമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോം എന്ന നിലയിലാണ് പോര്‍ട്ടല്‍ വികസിപ്പിച്ചിട്ടുളളതെന്ന് പി. ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. മൂന്നാം ലോകകേരള സഭയുടെ പ്രധാന നിര്‍ദ്ദേശങ്ങളിലൊന്നായിരുന്നു ഇത്. കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമാകുന്നത്. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനാണ് (GIFT) 20,000 കുടുംബങ്ങളെ ഉൾക്കൊള്ളിച്ച് കുടിയേറ്റ സർവേയ്ക്ക് നേതൃത്വം നല്‍കിയത്. ഉദ്ഘാടനചടങ്ങിനുശേഷം കുടിയേറ്റ സര്‍വ്വേയിലെ കണ്ടെത്തലുകള്‍ സംബന്ധിച്ച് പാനല്‍ ചര്‍ച്ചയും നടക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    പഹൽഗാം ഭീകരാക്രമണം: ഭീകരര്‍ക്ക് സഹായം നല്‍കിയ രണ്ട് പേർ എൻഐഎ പിടിയിൽ
    22/06/2025
    സൗദി പ്രവാസത്തിന് വിട, ആയിരംതെങ്ങിലെ ശോശാമ്മ ഇപ്പോൾ മണ്ണിൽനിന്ന് പൊന്ന് കൊയ്യുന്നു
    22/06/2025
    ഇസ്രായില്‍-ഇറാന്‍ യുദ്ധം;വ്യാപിക്കരുതേയെന്ന പ്രാര്‍ത്ഥനയോടെ ഗള്‍ഫ് പ്രവാസികള്‍… നാട്ടിലെ ബന്ധുക്കളും
    22/06/2025
    ഹൊർമുസ് ജലപാത ഇറാൻ അടക്കുന്നു; ആരെയൊക്കെ ബാധിക്കും?
    22/06/2025
    അമേരിക്കയുടെ ഇറാൻ ആക്രമണം: ഗൾഫ് രാജ്യങ്ങളുടെ നിലപാട് ഇതാണ്
    22/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version