Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Monday, June 30
    Breaking:
    • ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 935 ആയി ഉയര്‍ന്നതായി ഇറാന്‍
    • സിറിയയുമായും ലെബനോനുമായും നയതന്ത്ര ബന്ധത്തിന് ഇസ്രായില്‍ താല്‍പ്പര്യപ്പെടുന്നതായി വിദേശ മന്ത്രി
    • സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് 2,600 കോടി റിയാൽ അറ്റാദായം; ആസ്തികൾ 4.3 ട്രില്യൺ റിയാലിലേക്ക്
    • കനത്ത മഴ; മണ്ണിടിച്ചിലിന് മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്, 259 റോഡുകൾ അടച്ചു
    • കുവൈത്തിൽ അധ്യാപികയെ ബലാത്സംഗം ചെയ്ത സ്കൂൾ വാച്ച്മാന് വധശിക്ഷ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Latest

    ഓസ്ട്രേലിയയിൽ കടലിൽവീണ് കെ.എം.സി.സി നേതാവിന്റെ മകളടക്കം രണ്ടു പേർ മരിച്ചു

    പി വി ശ്രീജിത്By പി വി ശ്രീജിത്10/06/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കണ്ണൂർ – ഓസ്ട്രേലിയയിൽ കടലിൽ വീണ് കണ്ണൂർ സ്വദേശിനിയടക്കം രണ്ട് പേർ ദാരുണമായി മരിച്ചു. കണ്ണൂർ എടക്കാട് സ്വദേശിനിയുമായ മർവ ഹാശിം (35) ആണ് മരിച്ചത്. കെ.എം.സി.സി സ്ഥാപക നേതാവ് സി. ഹാശിം – കണ്ണൂർ കോർപറേഷൻ കൗൺസിലർ ഫിറോസ ഹാശിം ദമ്പതികളുടെ മകളാണ്. തായലങ്ങാടി മല്യാസ് ലൈനിലെ ഡോ. സിറാജുദ്ദീന്റെ ഭാര്യയാണ്. മരിച്ച മറ്റൊരു സ്ത്രീയെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

    ഇന്ന് (തിങ്കൾ) വൈകുന്നേരം 4:30ന് സിഡ്‌നി സതർലാൻഡ് ഷയറിലെ കുർണെലിലാണ് സംഭവം. പാറക്കെട്ടുകളിൽ നിന്ന് മർവയടക്കം മൂന്ന് പേർ കടലിലേക്ക് വീഴുകയായിരുന്നു. ഒരാൾ നീന്തി രക്ഷപ്പെട്ടു. പരിസരത്തുണ്ടായിരുന്നവർ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. ഹെലികോപ്റ്ററിന്റെ അടക്കം സഹായത്തോടെ കടലിൽ നടത്തിയ തിരച്ചിലിനൊടുവിൽ ഇരുവരെയും അബോധാവസ്ഥയിൽ കണ്ടെത്തുകയും കടലിൽ നിന്ന് പുറത്തെത്തിക്കുകയും ചെയ്തു. ഉടൻ അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ശക്തമായ തിരമാലകളും വഴുവഴുപ്പുള്ള പാറകളുമാണ് അപകടത്തിന് കാരണമായതെന്നാണ് സംശയിക്കുന്നത്. മുങ്ങിമരണം നടന്ന പ്രദേശം ‘ബ്ലാക് സ്പോട്’ എന്നാണ് പ്രദേശവാസികൾക്കിടയിൽ അറിയപ്പെടുന്നത്. ഈ സ്ഥലത്ത് നേരത്തെയും സമാന രീതിയിലുള്ള അപകട മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിൽ നിന്നും ഡിസ്റ്റിക്ഷനോടെ മാസ്റ്റർ ഓഫ് സ്നബിലിറ്റിയിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയാളാണ് മർവ.

    യുകെജി മുതൽ പ്ലസ് ടു വരെ സൗദി അറേബ്യയിലെ ദമാം ഇന്റർനാഷണൽ ഇൻഡ്യൻ സ്കൂളിൽ ആയിരുന്നു പഠനം. 2007ൽ കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിംഗ് കോളജിൽ നിന്നും ബിരുദവും 2020ഇൽ ഓസ്ട്രേലിയയിലെ കർടിൻ യൂനിവേഴ്സിറ്റിയിൽ നിന്നും എൻവിറോൻമെൻറ് ആൻഡ് ആൻഡ് ക്ലെയ്മേറ്റ് എമർജെൻസിയിൽ ബിരുദാനന്ദര ബിരുദവും സ്വന്തമാക്കിയിരുന്നു. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും കഴിവ് തെളിയിച്ച മർവയുടെ അപ്രതീക്ഷിത മരണം ഏവരെയും ദുഃഖത്തിലാഴ്ത്തി. മക്കൾ ഹംദാൻ (15), സൽമാൻ (13), വഫ (ഒമ്പത്). സഹോദരങ്ങൾ ഹുദ, ആദി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    KMCC Marwa
    Latest News
    ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 935 ആയി ഉയര്‍ന്നതായി ഇറാന്‍
    30/06/2025
    സിറിയയുമായും ലെബനോനുമായും നയതന്ത്ര ബന്ധത്തിന് ഇസ്രായില്‍ താല്‍പ്പര്യപ്പെടുന്നതായി വിദേശ മന്ത്രി
    30/06/2025
    സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് 2,600 കോടി റിയാൽ അറ്റാദായം; ആസ്തികൾ 4.3 ട്രില്യൺ റിയാലിലേക്ക്
    30/06/2025
    കനത്ത മഴ; മണ്ണിടിച്ചിലിന് മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്, 259 റോഡുകൾ അടച്ചു
    30/06/2025
    കുവൈത്തിൽ അധ്യാപികയെ ബലാത്സംഗം ചെയ്ത സ്കൂൾ വാച്ച്മാന് വധശിക്ഷ
    30/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version