കണ്ണൂർ – ഭർത്താവിനൊപ്പം ക്ഷേത്ര ദർശനത്തിനെത്തിയ യുവതിയെ പീഡിപ്പിച്ച ടാക്സി ഡ്രൈവറുടെ പേരിൽ പോലീസ് കേസെടുത്തു. ഒറ്റപ്പാലം സ്വദേശി പ്രശാന്തിന്റെ പേരിലാണ് കേസ്. 2023 ഡിസംബർ 2 മുതൽ 2024 ഏപ്രിൽ 25 വരെ ഉഡുപ്പി, പറശിനിക്കടവ്, നെയ്യാറ്റിൻകര, കൊല്ലം എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ പാലക്കാട് നിന്നും ടാക്സിയിൽ വന്നതായിരുന്നു യുവതി.
ഭർത്താവില്ലാത്ത സമയത്ത് ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചതായാണ് പരാതി. യുവതി ഒറ്റപ്പാലം പോലീസിന് നൽകിയ പരാതി സംഭവം നടന്നത് തളിപ്പറമ്പ് പോലീസ് പരിധിയിലായതിനാൽ കേസ് തളിപ്പറമ്പ് പോലീസിന് കൈമാറുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group