മക്ക – ഈ വര്‍ഷത്തെ ഹജ് സീസണിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഉയര്‍ന്ന താപനിലയെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ആലി പറഞ്ഞു. അതിനാല്‍, ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ തീര്‍ഥാടകര്‍ പാലിക്കേണ്ടത് പ്രധാനമാണ്. വെയില് തട്ടുന്നത് ഒഴിവാക്കാന്‍ കുട കൈവശം വെക്കല്‍, ആവശ്യത്തിന് വെള്ളം കുടിക്കല്‍, ക്ഷീണത്തില്‍ നിന്നും ചൂടില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാന്‍ ഹജ് കര്‍മങ്ങള്‍ക്കിടയില്‍ വിശ്രമിക്കല്‍ എന്നിവ ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നതായും ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group