മുംബൈ: തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാതലത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം ദേവേന്ദ്ര ഫഡ്നാവിസ് രാജിവെക്കും. ഭരണപരമായ ഉത്തരവാദിത്വങ്ങളിൽനിന്ന് തന്നെ മാറ്റണമെന്ന് പാർട്ടിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപിയുടെ മോശം പ്രകടനത്തിന് പിന്നാലെയാണ് ഫഡ്നാവിസിൻ്റെ രാജി. 2019-ലെ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 48 സീറ്റുകളിൽ 23 എണ്ണത്തിലും ബി.ജെ.പി വിജയിച്ചിരുന്നു. ഇക്കുറി ഒമ്പത് സീറ്റുകൾ മാത്രമാണ് ബിജെപിക്ക് നേടാനായത്. ദേശീയ അടിസ്ഥാനത്തിൽ ബി.ജെ.പിയുടെ മോശം പ്രകടനത്തിന് മഹാരാഷ്ട്രിയിലെ തോൽവിയും ഘടകമാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group