റിയാദ് : കേരളത്തിൽ ഇടതുപക്ഷ മുന്നണി നേരിടേണ്ടി വന്ന കനത്ത തോൽവി പൊറുതി മുട്ടിയ ജനങ്ങളുടെ പ്രതിഷേധമാണെന്ന് ഒഐസിസി റിയാദ് മലപ്പുറം ജില്ല കമ്മറ്റി വാർത്ത കുറിപ്പിൽ പറഞ്ഞു.
ഈ സർക്കാരിനെ കമ്മ്യുണിസ്റ്റുകൾ വരെ വെറുത്ത് തുടങ്ങിയതിന് ഇനി എന്ത് തെളിവാണ് വേണ്ടത്.
ജനാധിപത്യ ഇന്ത്യ സംരക്ഷിക്കേണ്ടതിന്റെ ആവശ്യം പറഞ് രാഹുൽ ഗാന്ധി ഇന്ത്യയിലുടനീളം നടന്നു നടത്തിയ കഠിന പ്രയത്നം ജനങ്ങൾ ഉൾകൊണ്ടതിന്റെ സൂചനയാണ് പലയിടത്തെയും തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.
സ്വന്തം ഇഷ്ടത്തിന് നിയമം മാറ്റി മറിക്കാനും സർക്കാർ ഏജൻസികളെ രാഷ്ട്രീയ ആവശ്യത്തിനായി ഉപയോഗിക്കാനും കഴിയാത്ത വിധം ശക്തമായ പ്രതിപക്ഷം രൂപപ്പെട്ടത് രാജ്യത്തിനാകെ അഭിമാനകരമായ നേട്ടമാണെന്ന് ജില്ലാ പ്രസിഡണ്ട് സിദ്ധിക് കല്ലുപറമ്പൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group