ന്യൂഡൽഹി – ഇന്ത്യയെ അടുത്ത അഞ്ചുവർഷം ആര് നയിക്കുമെന്ന് അറിയാൻ ഇനി നിർണായക നിമിഷങ്ങൾ മാത്രം. പ്രവചന സിങ്കങ്ങളുടെ എക്സിറ്റ് പോൾ ഫലിക്കുമോ ഇല്ലയോ എന്നു തീരുമാനിക്കുന്ന നിർണായക ഫലങ്ങൾക്കായി രാജ്യം ഉറ്റുനോക്കുകയാണ്. രാവിലെ എട്ടിന് ആരംഭിക്കുന്ന വോട്ടണ്ണലിന്റെ ആദ്യഘട്ട സൂചനകൾ ഒൻപത് മണിയോടെയും 12-ഓടെ ജനവിധിയുടെ പ്രകടമായ സൂചനകളും ഉച്ചയോടെ പൂർണ ചിത്രവും ലഭ്യമാവും.
കേരളത്തിൽ 1.97 കോടി പേരും രാജ്യത്ത് 64.2 കോടി പേരുമാണ് വോട്ടവകാശം വിനിയോഗിച്ചത്. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. തുടർന്ന് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണി തുടങ്ങും. പിന്നീട് നിശ്ചിത വിവിപാറ്റ് സ്ലിപ്പുകൾ എണ്ണും.
മോഡി സർക്കാർ മൂന്നാം ഊഴം പ്രതീക്ഷിക്കുമ്പോൾ 295 സീറ്റുകളിലൂടെ അധികാരം തിരിച്ചുപിടിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം. കേരളത്തിൽ യു.ഡി.എഫ് അനുകൂല തരംഗമുണ്ടാവുമെങ്കിലും ഇടതുപക്ഷത്തിന് ലഭിക്കുന്ന സീറ്റുകളും ബി.ജെ.പി അക്കൗണ്ട് തുറക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരവും ജനങ്ങൾ ഉറ്റുനോക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group