Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Wednesday, August 27
    Breaking:
    • 2025-ൽ 527 ലഹരിക്കടത്ത് കേസുകൾ; 823 പ്രതികൾ പിടിയിൽ, 729 പേരെ നാടുകടത്തി കുവൈത്ത്
    • രൂപീകരിച്ചിട്ട് വെറും 11 വർഷങ്ങൾ, അവർ ഇനി യുവേഫ ചാമ്പ്യൻസ് ലീഗിൽ പന്തു തട്ടും, ഡേവിഡ് ലൂയിസും തിരിച്ചു എത്തുന്നു
    • അൽ ജൗഫിൽ വേശ്യാവൃത്തി നടത്തിയ നാലു പ്രവാസികൾ പിടിയിൽ
    • ഗാസ: സ്ഥിരമായ വെടിനിർത്തലിനും മാനുഷിക സഹായത്തിനും അഭ്യര്‍ഥിച്ച് മാര്‍പാപ്പ
    • ഹാർഡ് വർക്ക് പേസ് ഓഫ്; ഇന്ത്യൻ സീനിയർ ടീമിൽ ഇടം നേടി നിലമ്പൂരുകാരൻ മുഹമ്മദ് ഉവൈസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    അൽ ഹസ്സ ഒ.ഐ.സി.സി ഹൃദയാദരം’24 ശ്രദ്ധേയമായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/06/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അൽ ഹസ്സ ഒഐസിസി ഹൃദയാദരം'2024 സാംസ്കാരിക സമ്മേളനം ദമ്മാം റീജ്യണൽ പ്രസിഡൻ്റ് ഇ കെ സലീം ഉദ്ഘാടനം ചെയ്യുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    അൽ ഹസ്ല: ഒ ഐ സി സി അൽ ഹസ്സ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഹൃദയാദരം’2024 സംഘാടക മികവ് കൊണ്ടും, ജനപങ്കാളിത്തം കൊണ്ടും ശ്രദ്ദേയമായി.
    അൽഹസ്സയിൽ നിന്നും 2023-24 അദ്ധ്യായന വർഷത്തിൽ സി ബി എസ സി 10, 12 ക്ലാസുകളിലെ പരീക്ഷകളിൽ വിജയിച്ച കുട്ടികളെ ഭാഷ,ദേശ, ഗ്രേഡ് വ്യത്യാസമില്ലാതെ ഉപഹാരങ്ങൾ നൽകി ആദരിച്ച വർണ്ണാഭമായ പരിപാടിയിൽ വിദ്യാർത്ഥികളും, രക്ഷിതാക്കളും ജീവകാരുണ്യ,സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിച്ചു.ഹുഫൂഫ് കബായൻ റിസോർട്ടിൽ വെച്ച് നടന്ന ഹൃദയാദരം’24 പരിപാടിയിൽ
    അൽ ഹസ്സയിലെ കൊച്ചു കലാപ്രതിഭകൾ അവതരിപ്പിച്ച ഒപ്പന ഉൾപ്പെടെയുള്ള കലാവിരുന്നു് സദസ്സിനു് വേറിട്ടൊരനുഭവമായി. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ അൽ ഹസ്സ ഒ ഐ സി സി ആക്ടിംഗ് പ്രസിഡൻ്റ് അർശദ് ദേശമംഗലം അദ്ധ്യക്ഷത വഹിച്ചു. ഒ ഐ സി സി ദമാം റീജ്യണൽ കമ്മിറ്റി പ്രസിഡൻ്റ് ഇ കെ സലീം സമ്മേളനം ഉദ്ഘാടനം ചെയ്തു.
    മയക്കുമരുന്നടക്കമുള്ള അനാശാസ്യങ്ങൾ കൊണ്ട് മലീമശമായ നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ മേഖലയിൽ എല്ലാ വിധ തിന്മകൾക്കെതിരെയും വിദ്യ പടവാളാക്കി മുന്നേറാൻ നമ്മുടെ കുട്ടികൾക്കാവട്ടെ എന്നു് സമ്മേളനം സദസ്സിനെ ഉദ്ബോധിപ്പിച്ചു.
    അൽ ഹസ്സ മോഡേൺ ഇൻ്റർനാഷണൽ സ്കൂൾ പ്രിൻസിപ്പാൾ റസാഉൽ റഷീദ്, വൈസ് പ്രിൻസിപ്പാൾ സയ്യിദ് പർവേസ് ആലം, ഹെഡ്മാസ്റ്റർ തോജോ ജോർജ്, ഷാജുദ്ദീൻ ബാഗ്,
    ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി ഭാരവാഹികളായ വൈസ് പ്രസിഡൻ്റ് ശാഫി കുദിർ, ജനറൽ സെക്രട്ടറി സാക്കിർ പറമ്പിൽ, ട്രഷറർ പ്രമോദ് പൂപ്പാല, അൽ ഹസ്സ ജാലിയാത്ത് പ്രതിനിധി നാസർ മദനി, അൽ ഹസ്സ കെ എം സി സി ജനറൽ സെക്രട്ടറി സുൽഫി കുന്ദമംഗലം, റഫീഖ് വയനാട്, റഷീദ് വരവൂർ ,സബീന അഷ്‌റഫ് എന്നിവർ വിദ്യാർത്ഥികളെ അനുമോദിച്ചു കൊണ്ട് പ്രസംഗിച്ചു.
    10, 12 ക്ലാസുകളിലെ വിജയികൾക്കുള്ള ഉപഹാരങ്ങളും, ജുബൈൽ ഫെസ്റ്റിലെ ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അൽ ഹസ്സ ഒഐസിസി ഒപ്പന ടീമിനുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. അൽ ഹസ്സ ഒ ഐ സി സി ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ സ്വാഗതവും, ട്രഷറർ ഷിജോമോൻ വർഗ്ഗീസ് നന്ദിയും പറഞ്ഞു.
    അഷ്റഫ് കരുവാത്ത്,അഫ്സൽ തിരൂർകാട്, ഷാനി ഓമശ്ശേരി, സിജൊ രാമപുരം, മുരളീധരൻ ചെങ്ങന്നൂർ, ഫാറൂഖ് വാച്ചാക്കൽ, ശ്രീരാഗ് സനയ്യ, അഫ്സാന അഷ്റഫ്, നൗഷാദ് താനൂർ, സലീം പോത്തംകോട്, ദീപക് പോൾ, ഷമീർ പാറക്കൽ, സുമീർ ഹുസൈൻ, മഞ്ജു നൗഷാദ്,ജഷ്ന മാളിയേക്കൽ, നജ്മ ഹഫ്സൽ, ബിൻസി തോമസ്, ജസ്നി ബൈജു, ബീന നൗഷാദ്, തിലകാവതി ടീച്ചർ, നീതു പവൻ, ഷീജ ഷിജൊ,നസീറ ഷമീർ, അഫ്സൽ അഷ്റഫ് ,ജസ്മിൽ ഷമീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി. റഷീദ് വരവൂർ ,ഗോഡു്വീന ഷിജൊ എന്നിവർ അവതാരകരായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    2025-ൽ 527 ലഹരിക്കടത്ത് കേസുകൾ; 823 പ്രതികൾ പിടിയിൽ, 729 പേരെ നാടുകടത്തി കുവൈത്ത്
    27/08/2025
    രൂപീകരിച്ചിട്ട് വെറും 11 വർഷങ്ങൾ, അവർ ഇനി യുവേഫ ചാമ്പ്യൻസ് ലീഗിൽ പന്തു തട്ടും, ഡേവിഡ് ലൂയിസും തിരിച്ചു എത്തുന്നു
    27/08/2025
    അൽ ജൗഫിൽ വേശ്യാവൃത്തി നടത്തിയ നാലു പ്രവാസികൾ പിടിയിൽ
    27/08/2025
    ഗാസ: സ്ഥിരമായ വെടിനിർത്തലിനും മാനുഷിക സഹായത്തിനും അഭ്യര്‍ഥിച്ച് മാര്‍പാപ്പ
    27/08/2025
    ഹാർഡ് വർക്ക് പേസ് ഓഫ്; ഇന്ത്യൻ സീനിയർ ടീമിൽ ഇടം നേടി നിലമ്പൂരുകാരൻ മുഹമ്മദ് ഉവൈസ്
    27/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version