പാലക്കാട് – മൊബൈൽ ഫോൺ ഉപയോഗിക്കാൻ അമ്മ അനുവദിക്കാത്തതിനെ തുടർന്ന് പതിമൂന്നുകാരൻ തൂങ്ങിമരിച്ചു. പാലക്കാട് കൂറ്റനാട് ചാത്തനൂരിലാണ് സംഭവം. ശിവന് -രേഷ്മ ദമ്പതികളുടെ മകന് കാളിദാസനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ മൊബൈല്‍ ഉപയോഗിക്കാന്‍ നല്‍കാത്തതിനെ തുടര്‍ന്ന് വിഷമിച്ച് വീടിന്റെ മുകള്‍ നിലയിലേക്ക് പോയതായിരുന്നു കാളിദാസന്. ഏറെ നേരമായി കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീടിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാലിശ്ശേരി പോലീസ് ഇൻക്വസ്റ്റ് നടത്തി. ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group