ന്യൂഡൽഹി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിന്റെ പി.എ ഉൾപ്പെടെ രണ്ടു പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. തരൂരിന്റെ പിഎ ശിവകുമാർ പ്രസാദും കൂട്ടാളിയുമാണ് ഡൽഹി വിമാനത്താവളത്തിൽ നിന്ന് പിടിയിലായത്. ഇവരിൽ നിന്ന് 500 ഗ്രാം സ്വർണ്ണം കണ്ടെത്തിയതായി വാർത്താ ഏജൻസി അറിയിച്ചു.
വിദേശയാത്ര കഴിഞ്ഞ് മടങ്ങി വരുന്ന വ്യക്തിയിൽ നിന്ന് സ്വർണ്ണം വാങ്ങാനെത്തിയയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾ ശശി തരൂരിന്റെ പി.എ ശിവകുമാർ ആണെന്നും അന്താരാഷ്ട്ര യാത്രക്കാരനിൽ നിന്നും സ്വർണം വാങ്ങാനെത്തിയതാണെന്നുമാണ് അധികൃതർ പറയുന്നത്. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. വരും സമയങ്ങളിൽ കൂടുതൽ വിശദാംശങ്ങളും വ്യക്തതയും ലഭിക്കുമെന്നാണ് കരുതുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group