വിരുദാചലം: ടൂത്ത് പേസ്റ്റെന്നു കരുതി എലിവിഷം കൊണ്ട് പല്ലുതേച്ച നാല് കുട്ടികൾ ആശുപത്രിയിൽ. വിരുദാചലം കൊട്ടാരക്കുപ്പം സ്വദേശി മണികണ്ഠന്റെയും സഹോദരിയുടെയും മക്കളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മണികണ്ഠന്റെ മക്കളായ അനുഷ്ക, ബാലമിത്രൻ, സഹോദരിയുടെ മക്കളായ ലാവണ്യ, രശ്മിത എന്നിവരാണ് കടലൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
ടൂസ്റ്റ് പേസ്റ്റെന്ന് കരുതി എലിവിഷമാണ് അബദ്ധത്തിൽ കുട്ടികൾ പല്ല് തേക്കാന്‍ ഉപയോഗിച്ചത്. സംഭവം അറിഞ്ഞയുടൻ തന്നെ വീട്ടുകാർ കുട്ടികളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കടലൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group