ന്യൂഡൽഹി: വോട്ട് ചെയ്യാനായില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിന്റെ പരാതി. ഡൽഹിയിലെ സെന്റ് തോമസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് സംഭവം.
വോട്ടിംഗ് മെഷീനിൽ ബാറ്ററി കുറവാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി വൃന്ദ കാരാട്ട് പ്രതികരിച്ചു. തുടർന്ന് ഇവർ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയ ശേഷം വോട്ടിങ് മെഷീനിലെ തകരാർ പരിഹരിക്കുകയായിരുന്നു. ശരിയായി വോട്ട് ചെയ്യാനാകും വരെ ബൂത്തിൽ കാത്തിരുന്ന് വോട്ട് ചെയ്ത ശേഷമാണ് വൃന്ദ മടങ്ങിയത്.
രാജ്യത്തെ വളരെ നിർണായകമായ ഒരു ഘട്ടത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അവസ്ഥ എന്താണെന്നും അവർ ചോദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group