കണ്ണൂർ – തലശേരി നഗരസഭാ മുൻ വൈസ്ചെയർമാനും സി പി.എം തലശേരി ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന കോടിയേരി നങ്ങാറത്തുപീടിക സുരഭിയിൽ എം. പുരുഷോത്തമൻ (77) നിര്യാതനായി. അസുഖത്തെതുടർന്ന് തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സ യിലായിരുന്നു.
സി.പി.എം അവിഭക്ത കോടിയേരി ലോക്കൽ സെക്രട്ടറി, കോടിയേരി നോർത്ത് ലോക്കൽ സെക്രട്ടറി, കോടി യേരി യേരി പഞ്ചായത്ത് മുൻ പ്രസിഡണ്ട് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.
മാടപ്പിടിക സൗത്ത് വയലളം യു.പി സ്കൂൾ റിട്ട. അധ്യാപകനാണ്. കെപിടിയു മുൻ ജില്ലാ കമ്മിറ്റി അംഗവും കെകെഎസ്ടിഎയുടെ ആദ്യ കാല നേതാവുമാണ്. ര1970ൽ സി.പി.എം അംഗമായി. പുന്നോൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്, കർഷകസംഘം കോടിയേരി വില്ലേജ് സെക്രട്ടറി, തലശേരി ഏരി യാ ഭാരവാഹി, പാറാൽ വീവേഴ്സ് സൊസൈറ്റി ഡയറക്ടർ എന്നീനിലകളിലും ദീർഘകാലം പ്രവർത്തിച്ചു.
ഭാര്യ: രാധ (മാക്കൂട്ടം യുപി സ്കൂൾ റിട്ട. അധ്യാപിക), മക്കൾ എം കെ ബിജു. എം കെ സിജു, എം കെ റിജു. മരുമക്കൾ കെ.സി. വിജീഷ, രമ്യ രാജ്, ഫർസാന. സഹോദരങ്ങൾ അശോകൻ, ആനന്ദവല്ലി, ആനന്ദപ്രസാദ്, പരേതരായ വിജയൻ, കമല.
എം. പുരുഷോത്തമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.