കോഴിക്കോട്: ബസ് കടയിലേക്ക് ഇടിച്ചുകയറി കൊടുവള്ളിയിൽ കുട്ടിയുൾപ്പെടെ പത്തുപേർക്ക് പരുക്ക്. കൊടുവള്ളി മദ്രസാബസാറിൽ ഇന്ന് രാവിലെ ഏഴോടെയാണ് ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറിയത്.
അപകടത്തിൽ പരുക്കേറ്റ ഡ്രൈവറുടെ നില അതീവ ഗുരുതരമെന്നാണ് വിവരം. ഫയർഫോഴ്സ് എത്തിയതാണ് ഡ്രൈവറെ പുറത്തെടുത്തത്. നാട്ടുകാരിൽ ചിലർക്കും പരുക്കുണ്ട്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന സ്ളീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ബസിലെ യാത്രക്കാരും നാട്ടുകാരും പ്രതികരിച്ചു. ഈ ഭാഗത്ത് വാഹനങ്ങൾ അമിതവേഗതയിൽ പോകുന്നതും അപകടങ്ങളും പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group