ജിദ്ദ- അടുത്ത വർഷം നടക്കാനിരിക്കുന്ന പതിനേഴ് വയസിന് താഴെയുള്ളവരുടെ ഏഷ്യൻ കോൺഫെഡറേഷൻ ഫുട്ബോൾ ടൂർണ്ണമെന്റിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ദുബായിൽ ചേർന്ന എ.എഫ്.സി കോംപിറ്റീഷൻ കമ്മിറ്റിയാണ് ഇക്കാര്യത്തിൽ തീരുമാനം പ്രഖ്യാപിച്ചത്.
ഇരുപത് വയസിന് താഴെയുള്ളവരുടെ ഏഷ്യൻ കപ്പിന് ചൈനയാണ് ആതിഥേയത്വം വഹിക്കുക.
ഫിഫ അണ്ടർ 17 ലോകകപ്പിൻ്റെ പുരുഷ-വനിതാ പതിപ്പുകൾ വർഷം തോറും സംഘടിപ്പിക്കാനുള്ള ഫിഫയുടെ തീരുമാനത്തെ തുടർന്ന് ഏഷ്യൻ കപ്പിലെ പുതിയ പരിഷ്കാരങ്ങൾക്കും കമ്മിറ്റി അംഗീകാരം നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group