കൊച്ചി / കോഴിക്കോട്: കൂൺ കഴിച്ച് കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് സംഭവം. വരിക്കോളി സ്വദേശികളായ പൊക്കൻ (88), സുനിൽ (48), ഭാര്യ റീജ (40), മകൻ ഭഗത് സൂര്യ (13) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
വീടിന് സമീപത്തുനിന്നും ലഭിച്ച കൂൺ കഴിച്ചതോടെ ഇവർക്ക് ശാരീരിക അസ്വസ്ഥതയും ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. തടർന്ന് നാലുപേരും കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും റീജയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു.
അതിനിടെ, കൊച്ചിയിലെ കാക്കനാട് ചപ്പാത്തി കഴിച്ച് മറ്റൊരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇതിൽ രണ്ടര വയസുള്ള കുട്ടി ഗുരുതരാവസ്ഥയിലാണ്. കാക്കനാട് ഇടച്ചിറയിലുള്ള കടയിൽനിന്ന് ചപ്പാത്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷ്യ വിഷബാധയുണ്ടാവാനിടയായ ഇടച്ചിറയിലെ ഹോട്ടൽ റാഹത്ത് പത്തിരിക്കട അടച്ചുപൂട്ടിയതായി തൃക്കാക്കര നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group