മഹീന്ദ്രയുടെ ഏറ്റവും പുതിയ കോംപാക്ട് എസ്.യു.വിയായ എക്സ്.യു.വി 3XO ന് ഉപഭോക്താക്കൾക്കിടയിൽ മികച്ച പ്രതികരണം. ബുക്കിംഗ് ആരംഭിച്ച് ആദ്യ 10 മിനിറ്റിനുള്ളിൽ തന്നെ ഇരുപത്തിയേഴായിരത്തിലേറെ ആളുകളാണ് വാഹനം ബുക്ക് ചെയ്തത്.
ഒരു മണിക്കൂറിനുള്ളിൽ ഇത് 50,000ത്തിലേറെയായി ഉയർന്നു. പ്രതിമാസം 30,000 യൂണിറ്റ് ആണ് നിലവിൽ മഹീന്ദ്ര നിർമ്മിക്കുന്നത്.10000 യൂണിറ്റുകളുടെ നിർമ്മാണം ഇതോടകം തന്നെ പൂർത്തിയായിട്ടുണ്ട്. സുരക്ഷയ്ക്ക് പ്രാധാന്യം നൽകി അഡാസ് ലെവൽ 2 ടെക്നോളജി ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ കോംപാക്ട് എസ്.യു.വി ആണ് മഹീന്ദ 3XO.
ബോണറ്റിന്റെ ഉയരം കുറവായതിനാൽ മികച്ച റോഡ് വിസിബിലിറ്റിയും വാഹനം ഉറപ്പുനൽകുന്നുണ്ട്. ഡീസൽ പതിപ്പിന് 9.99 – 14.99 ലക്ഷം രൂപ വരെയും പെട്രോൾ പതിപ്പിന് 7.49 – 15.49 ലക്ഷം രൂപവരെയുമാണ് ഷോറൂം വില.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group