Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, June 19
    Breaking:
    • കാസര്‍കോട് സ്വദേശിനായ യുവഡോക്ടര്‍ കുവൈത്തില്‍ അന്തരിച്ചു
    • നിലമ്പൂരിൽ ഇതുവരെ രേഖപ്പെടുത്തിയത് 64% വോട്ട്
    • ഗാസയിൽ റിലീഫ് വസ്തുക്കൾക്കായി കാത്തിരുന്നവർക്ക് നേരെ ഇസ്രായിൽ ആക്രമണം: 16 പേർ കൊല്ലപ്പെട്ടു
    • ഇറാനില്‍ നിന്ന് 245 ഒമാന്‍ സ്വദേശികള്‍ കൂടി തിരിച്ചെത്തി
    • ഇറാനില്‍ ആണവ കേന്ദ്രങ്ങള്‍ക്കുനേരെ ഇസ്രായില്‍ ആക്രമണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    പക്ഷിപ്പനി: നാലായിരം താറാവുകളെ കൊന്നു; നിരണത്ത് ആറായിരം താറാവുകളെകൂടി കൊല്ലാൻ നടപടിയായി

    DeskBy Desk18/05/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    (തിരുവല്ല) പത്തനംതിട്ട – പക്ഷിപ്പനി സ്ഥിരീകരിച്ച പത്തനംതിട്ട ജില്ലയിലെ നിരണം ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ താറാവുകളെ കൊന്നൊടുക്കൽ തുടങ്ങി. കഴിഞ്ഞദിവസം നാലായിരത്തോളം താറാവുകളെ കൊന്നതിന് പിന്നാലെ, ഇന്ന് രാവിലെ 11 മണിയോടെയാണ് താറാവുകളെ കൊല്ലുന്നതിന്റെ തുടർ നടപടികൾ ആരംഭിച്ചത്.
    താറാവ് കർഷകരായ കണ്ണൻമാലിൽ വീട്ടിൽ കുര്യൻ മത്തായി, ഇടത്തിട്ടങ്കരി വീട്ടിൽ മനോജ് ഏബ്രഹാം എന്നിവരുടെ വളർത്തു താറാവുകളിൽ ചിലത് നാല് ദിവസങ്ങൾക്ക് മുമ്പ് ചത്ത് വീണതിനെ തുടർന്നുള്ള പരിശോധനയിലാണ് ഇവിടെ പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇരു കർഷകരുടെയും ആറായിരത്തോളം താറാവുകളെയാണ് കൊന്നൊടുക്കുന്നത്.
    പക്ഷിപ്പനി ആദ്യം സ്ഥിരീകരിച്ച നിരണം ഡക്ക് ഫാമിലെ നാലായിരത്തോളം താറാവുകളെ കഴിഞ്ഞ ദിവസം വിഷം നൽകി കൊന്നിരുന്നു. ശേഷം ഗ്യാസ് ബർണർ ഉപയോഗിച്ച് ഇവ കത്തിക്കുകയായിരുന്നു. ഇത് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കിയചതിനാൽ താറാവുകളെ വിഷം നൽകി കൊന്ന ശേഷം കുഴിച്ചിടുന്ന രീതിയാണ് ഇന്ന് അവലംബിക്കുകയെന്ന് ബന്ധപ്പെട്ടവർ പ്രതികരിച്ചു. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു കോഴികൾ അടക്കമുള്ള പക്ഷികളെയും കഴിഞ്ഞദിവസം കൊന്നിരുന്നു.
    അതിനിടെ, താറാവുകളെ കൊന്നൊടുക്കുന്നത് വൈകിട്ടോടെ പൂർത്തിയാകുമെന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചു. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിലാണ് പക്ഷിപ്പനിക്ക് കാരണമായ എച്ച്5 എൻ8 വൈറസ് ബാധ സ്ഥിരീകരിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bird flu ducks killing Pathanamthitta
    Latest News
    കാസര്‍കോട് സ്വദേശിനായ യുവഡോക്ടര്‍ കുവൈത്തില്‍ അന്തരിച്ചു
    19/06/2025
    നിലമ്പൂരിൽ ഇതുവരെ രേഖപ്പെടുത്തിയത് 64% വോട്ട്
    19/06/2025
    ഗാസയിൽ റിലീഫ് വസ്തുക്കൾക്കായി കാത്തിരുന്നവർക്ക് നേരെ ഇസ്രായിൽ ആക്രമണം: 16 പേർ കൊല്ലപ്പെട്ടു
    19/06/2025
    ഇറാനില്‍ നിന്ന് 245 ഒമാന്‍ സ്വദേശികള്‍ കൂടി തിരിച്ചെത്തി
    19/06/2025
    ഇറാനില്‍ ആണവ കേന്ദ്രങ്ങള്‍ക്കുനേരെ ഇസ്രായില്‍ ആക്രമണം
    19/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version