റിയാദ്- പൊന്നാനിയിലെ പ്രാദേശിക ക്ലബുകള്‍ക്ക് മാത്രമായി സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നാളെ (മെയ് 17) രാത്രി എട്ട് മണി മുതല്‍ ശുമൈസി ഗ്രൗണ്ടില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൂട്ടായ്മയുടെ ആദ്യകാല നേതാക്കളായ കെവി ബാവ, എംകെ ഹമീദ് എന്നിവരുടെ ഓര്‍മകള്‍ക്കായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തില്‍ ഖിദ്മ എഫ്സി ഗ്ലോബല്‍ പൊന്നാനിയെ നേരിടും. വിജയികള്‍ക്ക് എജി കമ്പനി സ്പോണ്സര് ചെയുന്ന ട്രോഫിയും ക്യാഷ് അവാര്‍ഡും റണ്ണേഴ്സ് നു ഗ്രീന്‍ ക്ലബ് റിയാദ് സ്പോണ്സര് ചെയ്യുന്ന ട്രോഫിയും ക്യാഷ് അവാര്‍ഡും വിതരണം ചെയ്യും. എട്ട് വര്‍ഷത്തോളമായി റിയാദിലെ ജീവ കാരുണ്യ, സാംസ്കാരിക കലാ കായിക രംഗത്ത് പ്രവര്‍ത്തിച്ച് വരുന്ന പൊന്നാനിക്കാരുടെ കൂട്ടായ്മയാണ് പൊന്നാനി പ്രവാസി കൂട്ടായ്മ. ഇക്കാലയളവിനുള്ളില്‍ 50 ലക്ഷത്തോളം രൂപയുടെ ചാരിറ്റി പ്രവര്‍ത്തങ്ങള്‍ കൂട്ടായ്മ ചെയ്തിട്ടുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ കൂട്ടായ്മ ഉപദേശക സമിതി അംഗം റസൂല്‍ സലാം, രക്ഷാധികാരി അബ്ദുല്‍ കരീം, പ്രസിഡന്റ് ഹനീഫ എംകെ, ടൂര്‍ണമെന്റ് കണ്‍വീനര്‍ സമീര്‍ പാലാട്ടു തറയില്‍, അഷ്ക്കര്‍ വി എന്നിവര്‍ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group