ന്യൂഡൽഹി – യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്ഥയുടെ അറസ്റ്റും റിമാൻഡും നിയമവുദ്ധമെന്ന് സുപ്രീം കോടതി. അറസ്റ്റിന് പുറമെ നിലവിലുള്ള റിമാൻഡും അസാധുവാക്കിയാണ് സുപ്രീം കോടതിയുടെ വിധി. ജാമ്യം നൽകിഅനുവദിച്ച് ഉടൻ വിട്ടയക്കണമെന്ന് കോടതി നിർദേശിച്ചു.
കേന്ദ്രസർക്കാരിനെതിരെയും ബി.ജെ.പിക്കെതിരെയും നിരന്തരം വിമർശം ഉന്നയിച്ചിരുന്ന മാധ്യമ സ്ഥാപനം കൂടിയായിരുന്നു ന്യൂസ്ക്ലിക്ക്. അറസ്റ്റ് നേരത്തെ സെഷൻസ് കോടതിയും ഹൈക്കോടതിയും ശരിവച്ചിരുന്നു. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, സന്ദീപ് മേത്ത എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.
2023 ഒക്ടോബർ 4 മുതൽ ജയിലിൽ കഴിയുകയായിരുന്നു പുരകായസ്ഥ. ന്യൂസ് ക്ലിക്ക് അനധികൃതമായി വിദേശത്ത് നിന്ന് പണം ശേഖരിച്ചുവെന്നായിരുന്നു പുരകായസ്ഥയുടെ മേൽ ചുമത്തിയ കുറ്റം. നടപടിക്രമങ്ങൾ പാലിച്ചല്ല അറസ്റ്റുണ്ടായതെന്നും റിമാൻഡ് അപേക്ഷയുടെ പകർപ്പ് നൽകിയില്ലെന്നും കോടതി വിമർശിച്ചു. അറസ്റ്റ് പങ്കജ് ബൻസൽ കേസിലെ നിർദ്ദേശത്തിന് വിരുദ്ധമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group