ജിദ്ദ- രണ്ട് പതിറ്റാണ്ടുകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബനീമാലിക് ഏരിയ കെ.എം.സി.സിയുടെ ഭാരവാഹിയായ യൂനുസ് വണ്ടൂരിന് ജിദ്ദ ബനീമാലിക്ക് ഏരിയ കെ.എം.സി.സി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി.
ചടങ്ങിൽ ഏരിയ പ്രസിഡന്റ് നൗഫൽ ഉള്ളാടൻ യൂനുസ് വണ്ടൂരിനുള്ള സ്നേഹോപഹാരം കൈമാറി. ജിദ്ദയിലെ സംഘടനാ പ്രവർത്തന രംഗത്തും, ജീവകാരുണ്യ മേഖലയിലും നിറസാന്നിധ്യമായിരുന്ന യൂനുസിന്റെ നാട്ടിലേക്കുള്ള മടക്കം ഏരിയ കമ്മിറ്റിയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.മുസ്തഫ കട്ടുപ്പാറ, വഹാബ്, അബ്ദുൽ നാസർ കെ.ടി, റാഫി പാലക്കാട് തുടങ്ങിയവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



