ദുബായ്– യു.എ.ഇയുടെ 55-ാമത് ദേശീയ ദിന (ഈദ് അല്‍ഇത്തിഹാദ്) ആഘോഷങ്ങളുടെ ഭാഗമായി പ്രമുഖ ടെലികോം സേവനദാതാക്കളായ ‘ഡു’ ഉപഭോക്താക്കള്‍ക്ക് 55 ജി.ബി സൗജന്യ മൊബൈല്‍ ഡാറ്റ നല്കുന്നു. പരിമിത കാലത്തേക്ക് ലഭ്യമാകുന്ന ഈ പ്രത്യേക ഓഫറിലൂടെ അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് അധിക ചെലവില്ലാതെ 55 ജി.ബി ഡാറ്റ ലഭിക്കും. ഡിസംബര്‍ 4 വരെയാണ് ഈ ഡാറ്റാ പാക്കേജിന്റെ കാലാവധി.
ഡിസംബര്‍ 2-ന് നടക്കുന്ന യു.എ.ഇയുടെ 55-ാമത് ദേശീയ ദിനത്തെ സൂചിപ്പിച്ചാണ് 55 ജി.ബി ഡാറ്റ സൗജന്യമായി നല്‍കുന്നത്. അവധി ദിവസങ്ങളില്‍ വിവിധ എമിറേറ്റുകള്‍ക്കിടയില്‍ യാത്ര ചെയ്യുന്നവര്‍ക്കും ആഘോഷ നിമിഷങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവെക്കുന്നവര്‍ക്കും ഈ അധിക ഡാറ്റ ഏറെ പ്രയോജനകരമാകും. പാക്കേജ് വിജയകരമായി ആക്ടിവേറ്റ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഡുവില്‍ നിന്ന് സ്ഥിരീകരണ സന്ദേശം ലഭിക്കും.
പ്രധാന നിബന്ധനകള്‍:
- യു.എ.ഇക്കുള്ളില്‍ മാത്രമേ ഈ സൗജന്യ ഡാറ്റ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ (അന്താരാഷ്ട്ര റോമിംഗിന് ലഭ്യമല്ല).
- ഡിസംബര്‍ 4 വരെ മാത്രമേ ഡാറ്റ ഉപയോഗിക്കാന്‍ കഴിയൂ.
- ഓഫറിനുള്ള അര്‍ഹത, ആക്ടിവേഷന് വിവരങ്ങള്‍, ബാക്കിയുള്ള ഡാറ്റയുടെ അളവ്, മറ്റ് നിബന്ധനകള്‍ എന്നിവ ഡുവിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകള് വഴി ഉപഭോക്താക്കള്‍ക്ക് പരിശോധിക്കാവുന്നതാണ്.



