മദീന- വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് സൗദിയില്‍ അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച നൈജീരിയന്‍ യുവാവിനെ മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് ജവാസാത്ത് അറസ്റ്റ് ചെയ്തു.
നിയമ ലംഘനത്തിന് അറസ്റ്റ് ചെയ്ത് സൗദിയില്‍ നിന്ന് നാടുകടത്തി പ്രവേശന വിലക്കേര്‍പ്പെടുത്തിയ നൈജീരിയക്കാരന് വ്യാജ പാസ്പോര്‍ട്ട് സംഘടിപ്പിച്ച് വീണ്ടും രാജ്യത്ത് പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടെ വിരലടയാള പരിശോധനയിലാണ് ഇയാളുടെ കള്ളി വെളിച്ചത്തായത്.
ബാധകമായ ചട്ടങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി നൈജീരിയക്കാരനെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി സൗദി ജവാസാത്ത് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



