Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, November 25
    Breaking:
    • സൗദിയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഇനി വ്യക്തിഗത എ.ഐ ഏജന്റ്; ഫെബ്രുവരിയില്‍ തവക്കല്‍ന വഴി തുടക്കമാകും
    • റിയാദിലും റാസ് തന്നൂറ റിഫൈനറിയിലും ആക്രമണം നടത്തിയതായി ഹൂത്തികള്‍; ഡ്രോണുകള്‍ തകര്‍ത്തെന്ന് സഖ്യസേന
    • ഫലസ്തീൻ അഭയാർത്ഥികളുടെ ക്ഷേമത്തിനായി ഇന്ത്യ 25 ലക്ഷം ഡോളർ കൈമാറി
    • ഫെയർനെസ് ക്രീം ഉപയോഗിച്ച് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; വെളിപ്പെടുത്തലുമായി ഗായകൻ സലീം കോടത്തൂരിന്റെ സുഹൃത്ത്
    • മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസ ജീവിതത്തിന് വിട: ബഷീർ ഹാജി നെല്ലളം നാടണഞ്ഞു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഇനി വ്യക്തിഗത എ.ഐ ഏജന്റ്; ഫെബ്രുവരിയില്‍ തവക്കല്‍ന വഴി തുടക്കമാകും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/11/2026 Saudi Arabia Gulf Latest Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി സൗദി അറേബ്യയിലെ ഓരോ പൗരനും പ്രവാസിക്കും സന്ദര്‍ശകനും വ്യക്തിഗത എ.ഐ ഏജന്റിനെ (നിര്‍മ്മിത ബുദ്ധി സഹായി) നിയോഗിക്കാന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നിര്‍ദ്ദേശം നല്‍കി. ആശയവിനിമയ, വിവര സാങ്കേതിക മന്ത്രി എന്‍ജിനീയര്‍ അബ്ദുല്ല അല്‍സവാഹയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    വരുന്ന ഫെബ്രുവരിയില്‍ ‘തവക്കല്‍ന’ ആപ്പില്‍ എ.ഐ ഏജന്റ് സേവനം അവതരിപ്പിക്കുന്നതോടെ പദ്ധതിക്ക് തുടക്കമാകും. റിയാദില്‍ ധനകാര്യ മന്ത്രാലയം സംഘടിപ്പിച്ച 2027 ബജറ്റ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ‘ഡിജിറ്റല്‍ ഗവണ്‍മെന്റ്’ എന്ന നിലയില്‍ നിന്ന് ‘എ.ഐ ഏജന്റ്സ് ഗവണ്‍മെന്റ്’ എന്ന പുതിയ ഘട്ടത്തിലേക്ക് സൗദി അറേബ്യ മാറുകയാണ്. 2027-ഓടെ എല്ലാവര്‍ക്കും ഈ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രവര്‍ത്തനം ഇങ്ങനെ

    പുതിയ സംവിധാനം വരുന്നതോടെ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി വിവിധ വെബ്സൈറ്റുകളില്‍ കയറിയിറങ്ങുകയോ ഫോമുകള്‍ പൂരിപ്പിക്കുകയോ ചെയ്യേണ്ടതില്ല. ഗുണഭോക്താക്കള്‍ക്ക് സ്വന്തം ഭാഷയിലും ശൈലിയിലും ശബ്ദത്തിലൂടെ എ.ഐ ഏജന്റിനോട് ആവശ്യം ഉന്നയിച്ചാല്‍ മതിയാകും. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുമായി ആശയവിനിമയം നടത്തി തുടര്‍നടപടികള്‍ ഏജന്റ് തന്നെ പൂര്‍ത്തിയാക്കും. ‘സേവനം തിരയുക, സ്വയം പൂര്‍ത്തിയാക്കുക’ എന്ന രീതിയില്‍ നിന്ന് ‘സേവനം ആവശ്യപ്പെടുക, ഏജന്റ് അത് പൂര്‍ത്തിയാക്കും’ എന്നതിലേക്കാണ് കാര്യങ്ങള്‍ മാറുന്നത്.

    പൈലറ്റ് ഘട്ടം ആരംഭിച്ചു

    പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നതിന് മുന്നോടിയായി സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി (സദായ) 500 ഉപയോക്താക്കളെ ഉള്‍പ്പെടുത്തി പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രാരംഭ ഘട്ടം ആരംഭിച്ചിട്ടുണ്ട്. 3.6 കോടിയിലധികം ഉപയോക്താക്കളുള്ള തവക്കല്‍ന ആപ്പ് വഴി സേവനം നല്‍കുന്നത് പദ്ധതി വേഗത്തില്‍ ജനങ്ങളിലേക്ക് എത്താന്‍ സഹായിക്കും. ടൂറിസം, ജീവിതനിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രവാസികളെയും സന്ദര്‍ശകരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

    ഡിജിറ്റല്‍ കുതിപ്പില്‍ സൗദി

    ശക്തമായ ഡിജിറ്റല്‍ അടിത്തറയിലാണ് ഈ മാറ്റം നടപ്പാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി:

    • 85 ശതമാനം സര്‍ക്കാര്‍ സേവനങ്ങളും നിലവില്‍ പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് ആണ്.
    • സര്‍ക്കാര്‍ പ്ലാറ്റ്‌ഫോമുകളുടെ എണ്ണം 800-ല്‍ നിന്ന് 400 ആയി ഏകീകരിക്കുകയും, ഇവ വഴി 1,800-ലധികം സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
    • ഡിജിറ്റല്‍ സന്നദ്ധതയിലും ഡിജിറ്റല്‍ ഗവണ്‍മെന്റ് സര്‍വീസസ് സൂചികയിലും സൗദി ആഗോളതലത്തില്‍ ഒന്നാമതെത്തി.
    • കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രാജ്യത്തെ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ 75 ശതമാനം വളര്‍ച്ച കൈവരിക്കുകയും ഡിജിറ്റല്‍ വ്യാപാരം 100 ബില്യണ്‍ റിയാലിലെത്തുകയും ചെയ്തു.

    പൈലറ്റ് ഘട്ടത്തിന്റെ ഫലങ്ങള്‍ വിലയിരുത്തിയ ശേഷമായിരിക്കും പ്രാരംഭ ഘട്ടത്തില്‍ ലഭ്യമാക്കേണ്ട സേവനങ്ങളുടെ വ്യാപ്തി തീരുമാനിക്കുക.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    AI Government Service
    Latest News
    സൗദിയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഇനി വ്യക്തിഗത എ.ഐ ഏജന്റ്; ഫെബ്രുവരിയില്‍ തവക്കല്‍ന വഴി തുടക്കമാകും
    25/11/2026
    റിയാദിലും റാസ് തന്നൂറ റിഫൈനറിയിലും ആക്രമണം നടത്തിയതായി ഹൂത്തികള്‍; ഡ്രോണുകള്‍ തകര്‍ത്തെന്ന് സഖ്യസേന
    25/11/2026
    ഫലസ്തീൻ അഭയാർത്ഥികളുടെ ക്ഷേമത്തിനായി ഇന്ത്യ 25 ലക്ഷം ഡോളർ കൈമാറി
    25/11/2026
    ഫെയർനെസ് ക്രീം ഉപയോഗിച്ച് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; വെളിപ്പെടുത്തലുമായി ഗായകൻ സലീം കോടത്തൂരിന്റെ സുഹൃത്ത്
    25/11/2026
    മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസ ജീവിതത്തിന് വിട: ബഷീർ ഹാജി നെല്ലളം നാടണഞ്ഞു
    25/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.