ദോഹ- ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഡബിൾ സെഞ്ച്വറി എന്ന ലോക റെക്കോർഡ് സ്വന്തമാക്കി ഇന്ത്യയുടെ 15കാരനായ വൈഭവ് സൂര്യവംശി. ദോഹയിൽ ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാർസ് ടൂർണമെന്റിൽ യു എ ഇക്കെതിരായ മത്സരത്തിൽ ഇന്ത്യ എ ടീം ഓപണറായ വൈഭവ് 52 പന്തുകളിൽ നിന്നാണ് ചരിത്രനേട്ടം കുറിച്ചത്.
53 പന്തിൽ 204 റൺസാണ് വൈഭവ് അടിച്ചെടുത്തത് 384.91 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയ വൈഭവിന്റെ ഇന്നിംഗ്സിൽ 28 സിക്സറുകളും 7 ഫോറുകളുമാണ് പിറന്നത്
2024ൽ ന്യൂസിലൻഡ് താരം ചാഡ് ബോവ്സ് 103 പന്തിൽ നേടിയ വേഗതയേറിയ ലിസ്റ്റ് എ ഡബിൾ സെഞ്ച്വറിയുടെ റെക്കോർഡാണ് 51 പന്തുകളുടെ വ്യത്യാസത്തിൽ വൈഭവ് മറികടന്നത്.
മത്സരത്തിൽ യു എ ഇ ഉയർത്തിയ 250 റൺസ് വിജയലക്ഷ്യം ഇന്ത്യ എ വെറും 14.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
ഒരു ഇന്നിംഗ്സിലെ ഏറ്റവും കൂടുതൽ സിക്സറുകൾ (28), വേഗതയേറിയ 150 റൺസ് (40 പന്തുകൾ), വേഗതയേറിയ സെഞ്ച്വറി (28 പന്തുകൾ) എന്നീ റെക്കോർഡുകളും വൈഭവ് സ്വന്തമാക്കി.



